റിയാദ്: തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍  സൗദി അറേബ്യയില്‍ ബലി പെരുന്നാള്‍ ജൂലൈ 31 വെള്ളിയാഴ്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ബലി പെരുന്നാളിനോടനുബന്ധിച്ച് സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് രണ്ടാഴ്ചയാണ് പെരുന്നാള്‍ അവധി ലഭിക്കുക. ജൂലൈ 23ലെ പ്രവൃത്തി ദിവസം കഴിയുന്നതോടെയാണ് അവധി ആരംഭിക്കുക. ഓഗസ്റ്റ് ഒമ്പതിന് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'സൗദി ഗസറ്റ്' റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് അവധി. 

കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു