പുനരാരംഭിക്കും. ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ അഡ്വസറി എന്നിവയ്ക്കും അവധി ബാധകമാണ്.
ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഖത്തറില്‍ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ മൂന്ന് ദിവസത്തേക്കാണ് ബാങ്കുകള്‍ക്ക് അവധി നല്‍കുക.
ജൂലൈ 13 മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും. ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ അഡ്വസറി എന്നിവയ്ക്കും അവധി ബാധകമാണ്. ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 10 മുതല്‍ 14 വരെയാണ് അവധി. വാരാന്ത്യ അവധിക്ക് ശേഷം 17 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നതാണ്.
ബലിപെരുന്നാളിന് മുമ്പ് തടവുകാര്‍ക്ക് മാപ്പുനല്‍കി ദുബൈ, ഫുജൈറ ഭരണാധികാരികള്‍
ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ദോഹ: ഖത്തറില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഒന്‍പത് ദിവസത്തെ അവധി ലഭിക്കും.
ബലി പെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 10 ഞായറാഴ്ചയാണ് ഔദ്യോഗിക അവധി തുടങ്ങുന്നത്. ജൂലൈ 14 വ്യാഴാഴ്ച വരെ അവധി തുടരും. അവധി ദിനങ്ങള്‍ക്ക് ശേഷം ജൂലൈ 17 ഞായറാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു. ജൂലൈ എട്ട്, ഒന്‍പത് ദിവസങ്ങളിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ ഉള്‍പ്പെടുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലി പെരുന്നാളിന് ലഭിക്കുക.
അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെയും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റിയുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ അവധി ദിനങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായിരിക്കും തീരുമാനിക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.
ബലിപെരുന്നാള്‍; അബുദാബിയിലും ഷാര്‍ജയിലും അജ്മാനിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു
