Asianet News MalayalamAsianet News Malayalam

സൗദിയിലെ ബാങ്കുകൾ ബലിപെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും.

Eid Al Adha holidays announced for banks in Saudi Arabia
Author
Riyadh Saudi Arabia, First Published Jun 27, 2022, 8:27 PM IST

റിയാദ്: ബലിപെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ബാങ്കുകൾ. ബാങ്കുകൾ, അവയുടെ ശാഖകൾ, അനുബന്ധ ഓഫീസുകൾ, മണി എക്സ്ചേഞ്ച് സെന്ററുകൾ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെൻട്രൽ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 

ബാങ്കുകളില്‍ ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ഈദ് അവധി ആരംഭിക്കും. ജൂലൈ 12 വരെയായിരിക്കും അവധി. അവധിക്ക് ശേഷം 13-ാം തീയതി പ്രവർത്തനം പുനരാരംഭിക്കും. എന്നാൽ അവധി ദിനങ്ങളിലും ഹജ്ജ് തീർഥാടകർക്കും മറ്റ് സന്ദർശകർക്കും സേവനം നൽകുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണൽ ശാഖകളും തുറന്ന് പ്രവർത്തിക്കും. 

Read also: ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ബലിപെരുന്നാള്‍ ജൂലൈ 9ന് ആകാന്‍ സാധ്യത

മസ്‌കറ്റില്‍ റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം
മസ്‌കറ്റ്: മസ്‌കറ്റില്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് രണ്ടു ദിവസത്തേക്ക് നിരോധനം. മസ്‌കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റില്‍ സീബിലെ അല്‍-ബറാക്ക പാലസ് റൗണ്ട്എബൗട്ടില്‍ നിന്ന് അല്‍-സഹ്വ ടവര്‍ റൗണ്ട്എബൗട്ട് വരെയുള്ള പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് രണ്ടു ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് ജൂണ്‍ 27 തിങ്കളാഴ്ചയും നാളെ ജൂണ്‍ 28  ചൊവ്വാഴ്ചയുമാണ് ഈ നിരോധനം നിലനില്‍ക്കുകയെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

 

 

Follow Us:
Download App:
  • android
  • ios