അതേസമയം രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ ഏഴ് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ലഭിക്കുക. 

ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ബലി പെരുന്നാളിന് മൂന്ന് ദിവസം പൂര്‍ണ ശമ്പളത്തോടെ അവധി ലഭിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് രാജ്യത്തെ തൊഴില്‍ നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം അധിക വേതനം നല്‍കണമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

അതേസമയം രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍ ഏഴ് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ലഭിക്കുക. ജൂലൈ മുന്നാം തീയ്യതി വരെയുള്ള അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജൂലൈ നാല് ചൊവ്വാഴ്ചയായിരിക്കും പുനഃരാരംഭിക്കുകയെന്ന് അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് വ്യക്തമാക്കിയിരുന്നു. 

അതേസമയം ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 29 വ്യാഴാഴ്ച വരെയാണ് പെരുന്നാള്‍ അവധിയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി കഴിഞ്ഞ് ജൂലൈ രണ്ട് ഞായറാഴ്ചയായിരിക്കും ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നത്.

Read also: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന് തുടക്കം; ഇന്ന് സൂര്യാസ്‍തമയം വരെ ഹാജിമാര്‍ അറഫയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player