സാമൂഹിക മാധ്യമങ്ങള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍ നടത്തിയെന്ന കേസിലാണ് വിവിധ രാജ്യക്കാരായ ഇവര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ എട്ടു പ്രവാസികള്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തികള്‍ നടത്തിയെന്ന കേസിലാണ് വിവിധ രാജ്യക്കാരായ ഇവര്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുടെ പിടിയിലായത്. 

മഹ്ബൂല മേഖലയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു, ആളുകളുമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ബന്ധപ്പെട്ട് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് പണം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. തുടര്‍ നിയമനടപടികള്‍ക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read More - ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍‍ഫോമുകള്‍‍ വഴിയുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 15 പ്രവാസികളെ കുവൈത്തില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യക്കാരായ സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എന്നാല്‍ ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read More -  അച്ഛനാകാനുള്ള കാത്തിരിപ്പിനിടെ പ്രവാസി മലയാളിയുടെ ജീവിതത്തില്‍ ഭാഗ്യമെത്തി; നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം

കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികള്‍ക്കായി നടത്തിവരുന്ന പരിശോധനകളും തുടരുകയാണ്. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മാസം നടന്ന പരിശോധനകളില്‍ ആകെ 922 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ രാജ്യത്തു നിന്ന് നാടുകടത്താനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഗള്‍ഫില്‍ ജീവിതച്ചെലവ് ഏറ്റവും കുറവ് കുവൈത്തില്‍

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യമായി കുവൈത്തിനെ തെരഞ്ഞെടുത്തു. ലോക രാജ്യങ്ങളുടെ ജീവിത ചെലവ് സംബന്ധിച്ചുള്ള ഏറ്റവും വലിയ ഡാറ്റാബേസുകളിലൊന്നായ നംബിയോ ആണ് 2023 ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വിട്ടത്. അറബ് ലോകത്ത് കുവൈത്ത് 14-ാം സ്ഥാനത്താണ്.

ഓരോ ആറ് മാസത്തിലും നംബിയോ ജീവിതച്ചെലവ് സൂചിക പുറത്ത് വിടാറുണ്ട്. അവശ്യസാധനങ്ങള്‍, റെസ്റ്റോറന്റുകൾ, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവയുടെ വിലയാണ് പരിഗണിക്കുക. അതേസമയം സൂചികയിൽ വാടക പോലുള്ള താമസ ചെലവുകൾ ഉൾപ്പെടുന്നില്ല. ലോകത്തിലെ 139 രാജ്യങ്ങളിലെ ജീവിത ചെലവാണ് വിലയിരുത്തുന്നത്.

ഏറ്റവും ചെലവേറിയ അറബ് നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഒന്നാമതെത്തി. അൽ ഖോബാർ, അബുദാബി, ദോഹ, മനാമ, ബെയ്‌റൂത്ത്, റിയാദ്, റമല്ല, ജിദ്ദ, മസ്‌കറ്റ്, ഷാർജ, ദമാം, അമ്മാൻ, കുവൈത്ത് എന്നിവയാണ് പിന്നിലുള്ളത്. 2023ലെ ആദ്യ ആറ് മാസത്തെ ക്രൗഡിങ്‌ ഇന്‍ഡക്സില്‍ അമ്മാൻ, ബെയ്‌റൂട്ട്, ദുബൈ എന്നിവയ്ക്ക് ശേഷം അറബ് ലോകത്ത് കുവൈത്ത് നാലാമതും ഗൾഫിൽ രണ്ടാം സ്ഥാനത്തും എത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...YouTube video player