രാജ്യാന്തര മാർക്കറ്റിൽ ഇവയ്ക്ക് 470 മില്യൺ മുതൽ ഒരു ബില്യൺ ഡോളർ വരെ വിലയുണ്ട്. രാജ്യത്ത് ഇത്തരത്തിൽ അറിയപ്പെടുന്ന ഏറ്റവും വലിയ കള്ളക്കടത്ത് ശ്രമമാണിതെന്നും എസ്.പി.എ വ്യക്തമാക്കി.

റിയാദ്: സൗദി അറേബ്യയിൽ അടുത്തകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയില്‍ എട്ടു പ്രവാസികളെ പിടികൂടി. ഒരു ബില്യൺ ഡോളർ വരെ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. റിയാദിലെ ഒരു വെയർഹൗസിൽ നടത്തിയ റെയ്ഡിൽ 47 ദശലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ അധികൃതർ കണ്ടെത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

രാജ്യാന്തര മാർക്കറ്റിൽ ഇവയ്ക്ക് 470 മില്യൺ മുതൽ ഒരു ബില്യൺ ഡോളർ വരെ വിലയുണ്ട്. രാജ്യത്ത് ഇത്തരത്തിൽ അറിയപ്പെടുന്ന ഏറ്റവും വലിയ കള്ളക്കടത്ത് ശ്രമമാണിതെന്നും എസ്.പി.എ വ്യക്തമാക്കി. ആറ് സിറിയക്കാരെയും രണ്ട് പാകിസ്ഥാനികളെയും പിടികൂടിയതായി അധികൃതർ അറിയിച്ചു. റെയ്ഡിനെ തുടർന്ന് സൗദി പബ്ലിക് പ്രോസിക്യൂട്ടർ തുടർ അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

Read also: സൗദിയിൽ രണ്ട് കെട്ടിടങ്ങളിൽ വന്‍ അഗ്നിബാധ; കുടുങ്ങിക്കിടന്നവരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി

 ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ തമിഴ്‌നാട് തിരുന്നല്‍വേലി സ്വദേശി ബാലാജി സുബ്രഹ്മണ്യന്റെ (49) മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു.

രണ്ടു മാസം മുന്‍പാണ് ബാലാജി പുതിയ വിസയില്‍ ഹൗസ് ഡ്രൈവര്‍ ജോലിക്കായി റിയാദിലെ സുവൈദിയില്‍ എത്തിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് അല്‍ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. സുബ്രഹ്മണ്യന്‍ - ബ്രഹ്മശക്തി ദമ്പതികളുടെ മകനാണ്. ഭാര്യ സുഭ, രണ്ട് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഹയ്യു സഹാഫ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഓഫീസര്‍ മുഹമ്മദ് ഫവാസ് കേളിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കേളി ജീവകാരുണ്യ വിഭാഗം വിഷയം ഏറ്റെടുക്കുകയായിരുന്നു.

കേളി പ്രവര്‍ത്തകര്‍ നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ ശരിയാക്കുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകള്‍ പൂര്‍ണ്ണമായും ബാലാജിയുടെ സ്‌പോണ്‍സറാണ് വഹിച്ചത്. കഴിഞ്ഞ ദിവസത്തെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Read also:  മലയാളി നഴ്‌സ് ഗള്‍ഫിലും ഭര്‍തൃപിതാവ് നാട്ടിലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു