മസ്‌കറ്റ്: ഒമാനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍. ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടുപേരെയാണ് ദാഹിറ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.