റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ച് വിദേശികളും മൂന്ന് സൗദികളും മരിച്ചു. ഇതോടെ മരണസംഖ്യ 152 ആയി. മക്കയിലും ജിദ്ദയിലുമായാണ് എട്ട് മരണം. പുതുതായി 1266 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 20077 ആയി. 

പുതിയ രോഗികളിൽ 23 ശതമാനം സൗദി പൗരന്മാരും 77 ശതമാനം വിദേശികളുമാണ്. 17141 പേർ ചികിത്സയിലാണ്. 118 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. 253 പേര്‍ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ മൊത്തം എണ്ണം 2784 ആയി. 

മക്കയിലെ മരണസംഖ്യ ചൊവ്വാഴ്ച 68 ആയി ഉയർന്നു. ജിദ്ദയിൽ 33ഉം ആയി. പുതിയ രോഗികൾ: മക്ക 327, മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈൽ 58, ദമ്മാം 35, ത്വാഇഫ് 32, തബൂക്ക് 29, സുൽഫി 18, ഖുലൈസ് 9, ബുറൈദ 8, ഖോബാർ 7, ഹുഫൂഫ് 5, ഖത്വീഫ് 4,  റാസ് തനൂറ 4, അദം 3, അൽ-ജ-ഫർ 2, അൽമജാരിദ 2, യാംബു 2, ബീഷ 2, ദറഇയ 2, അബഹ 1, ഖമീസ് മുശൈത്ത് 1, അബ്ഖൈഖ് 1, ദഹ്റാൻ 1, ദലം 1, സബ്യ 1, ഹഫർ  അൽബാത്വിൻ 1, ഹാഇൽ 1, സകാക്ക 1, വാദി ദവാസിർ 1, സാജർ 1.