ഈ കാലയളവിൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലുമായി ആകെ 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ താമസസ്ഥലങ്ങളിൽ ബാച്ചിലർമാരുടെ താമസം കണ്ടെത്തുന്നതിനായി പരിശോധനകൾ ശക്തമാക്കി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ സ്വകാര്യ, ഫാമിലി റെസിഡൻഷ്യൽ ഹൗസിംഗ് ഏരിയകളിൽ ബാച്ചിലർമാരുടെ താമസം നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ സമിതി സ്വീകരിച്ച നടപടികള്‍ വിശദമാക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടു.
ഈ കാലയളവിൽ മുനിസിപ്പാലിറ്റി എല്ലാ ഗവർണറേറ്റുകളിലുമായി ആകെ 415 പ്രോപ്പര്‍ട്ടികളില്‍ പരിശോധന നടത്തുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനിയര്‍ സൗദ് അൽ ദബ്ബൂസ് ആണ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുവൈത്തിൽ സ്വദേശികൾ താമസിക്കുന്ന മേഖലകളില്‍ പ്രവാസി അവിവാഹിതർ താമസിക്കുന്നതിന് വിലക്കുണ്ട്. പക്ഷേ, നിരവധി പ്രവാസികളാണ് അനധികൃതമായി ഇവിടങ്ങളില്‍ താമസിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന പ്രവാസികളെ സ്വദേശി പാർപ്പിട മേഖലകളിൽ നിന്ന് പൂർണമായി ഒഴിപ്പിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായാണ് പരിശോധനകൾ.
(ഫയൽ ചിത്രം)
Read Also - മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ, ചികിത്സ തുടങ്ങാനിരിക്കെ അപ്രതീക്ഷിത വേർപാട്; വേദനയോടെ പ്രിയപ്പെട്ടവർ
പുതുവത്സര അവധി പ്രഖ്യാപിച്ചു; ആകെ നാലു ദിവസം അവധി, അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: പുതുവത്സരത്തോട് അനുബന്ധിച്ച് കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ഞായറാഴ്ച, ജനുവരി ഒന്ന് തിങ്കളാഴ്ച എന്നീ രണ്ട് ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി കൂടി ചേരുമ്പോള്‍ ആകെ നാല് ദിവസമാണ് പുതുവര്‍ഷം ആഘോഷിക്കാന്‍ ലഭിക്കുക.
അതേസമയം 2024ലെ അവധി ദിവസങ്ങള്‍ യുഎഇ അധികൃതർ പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കും.
2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും. ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.
