നിയമലംഘനത്തിന് ആദ്യം 1000 റിയാലില്‍ കൂടാത്ത പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ തുക ഇരട്ടിയാക്കും.

മസ്കറ്റ്: ഒമാനില്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ക്ക് നിരോധനം. ഇലക്ട്രോണിക് സിഗരറ്റുകളും ശീഷകളും അനുബന്ധ ഉല്‍പ്പന്നങ്ങളുമാണ് നിരോധിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് വിവിധ ഘട്ടങ്ങളിലായി 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.

നിയമലംഘനത്തിന് ആദ്യം 1000 റിയാലില്‍ കൂടാത്ത പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ തുക ഇരട്ടിയാക്കും. തുടര്‍ച്ചയായി നിയമം പാലിക്കാത്ത കേസുകളില്‍ പ്രതിദിനം 50 റിയാല്‍ പിഴ ചുമത്തും. പിടിച്ചെടുക്കുന്ന ഇ സിഗരറ്റുകള്‍, ഇ ഹുക്കകള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ നശിപ്പിക്കുകയും ചെയ്യും. 

Read Also - കശാപ്പിലെ കൊടുംചതി; റെസ്റ്റോറന്‍റിലെ ഇറച്ചി സാമ്പിള്‍ പരിശോധനയിൽ ചുരുളഴിഞ്ഞത് വൻ കൃത്രിമം, ഞെട്ടലിൽ നഗരവാസികൾ

മത്സ്യബന്ധന നിയമം ലംഘിച്ച ഒമ്പത് പ്രവാസികള്‍ ഒമാനിൽ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനില്‍ മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍. അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് അ​ഗ്രി​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ്, വാ​ട്ട​ർ റി​സോ​ഴ്‌​സ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് മാ​ഹൂ​ത്ത്​ വി​ലാ​യ​ത്തി​ൽ​ നി​ന്നാ​ണ് ഇവരെ​ പി​ടി​കൂ​ടിയ​ത്. നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്​​തു. നി​യ​മ​ന​ട​പ​ടികൾ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അതേസമയം ഒമാനിലേക്ക് സമുദ്ര മാർഗം നുഴഞ്ഞു കയറുവാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പൊലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായിരുന്നു. മസ്കറ്റ് ഗവർണറേറ്റിൽ ഉൾപ്പെടുന്ന സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്. ഇരുപത്തിയെട്ട് പേരെയാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ പറയുന്നു. പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...