മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് പതിനൊന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 398 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88,337 ആയി. 210 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ആകെ രോഗമുക്തരായവരുടെ എണ്ണം 83325  ആയി. 94.32 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 762 ആയി ഉയര്‍ന്നു.

ഒമാനിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാന്‍ സഹായിച്ചതിന് രണ്ട് പ്രവാസികള്‍ അറസ്റ്റില്‍