മസ്കറ്റ്: ഒമാനില്‍  കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനായിരത്തോടടുക്കുന്നു. 11 പേരാണ് രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1487 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇതില്‍ 1159 പേര്‍ ഒമാന്‍ സ്വദേശികളും 328 പേര്‍ വിദേശികളുമാണ്. ഒമാനില്‍ 69887 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 46608 പേര്‍ക്ക് രോഗമുക്തി ലഭിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതിനകം 337 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

വന്ദേ ഭാരത്: സൗദിയില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു