കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട മാതാവിനും സഹോദരങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്.

മനാമ: ബഹ്റൈനില്‍ കൊവിഡ് പോസിറ്റീവായ 11 വയസ്സുള്ള സ്വദേശി ആണ്‍കുട്ടിയില്‍ നിന്ന് രോഗം ബാധിച്ചത് കുടുംബത്തിലെ ആറുപേര്‍ക്ക്. ഒരേ വീട്ടില്‍ താമസിക്കുന്നവരാണ് ഇവര്‍.

കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട മാതാവിനും സഹോദരങ്ങള്‍ക്കുമാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിന്റെഭാഗമായി ആരോഗ്യ മന്ത്രാലയമാണ് ഓഗസ്റ്റ് 26-സെപ്തംബര്‍ ഒന്ന് വരെയുള്ള കാലയളവിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 100 ആയി ഉയര്‍ന്നു. ഇതിന് മുമ്പത്തെ ആഴ്ച 96 ആയിരുന്നു. ആകെ 702 കേസുകളാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട്‌ചെയ്തത്. 359 പേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ പ്രവാസികളുമാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona