Asianet News MalayalamAsianet News Malayalam

യുഎഇയില്‍ മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു

മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയത്.

Mortal remains of malayali expat died in UAE identified
Author
First Published Dec 24, 2022, 9:30 AM IST

ദുബൈ: ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ യുഎഇയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് പാറക്കടവ് തനക്കോട്ടൂര്‍ കോറോത്ത്കണ്ടി അബ്‍ദുല്‍ അസീസ് (51) ആണ് ദുബൈയില്‍ മരിച്ചത്. മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഇത് സംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെത്തിയത്. തുടര്‍ നടപടികള്‍ ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി. കുഞ്ഞഹമ്മദാണ് മരണപ്പെട്ട അബ്‍ദുല്‍ അസീസിന്റെ പിതാവ്. മാതാവ് - ആയിഷു. ഭാര്യ - സുലൈഖ.

Read also: ചികിത്സയ്ക്ക് നാട്ടില്‍ പോയ പ്രവാസി നിര്യാതനായി

ചികിത്സക്കായി നാട്ടില്‍ പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി
​​​​​​​മസ്‍കത്ത്: ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശി കണ്ണംകുര്‍ശി മുഹമ്മദ് മുസ്‍തഫ (38) ആണ് നാട്ടില്‍ മരിച്ചത്. അസുഖ ബാധിതനായി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോയത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒമാനിലെ സലാലയില്‍ ജോലി ചെയ്‍തിരുന്ന മുഹമ്മദ് മുസ്‍തഫ ഗര്‍ബിയയിലെ അല്‍ ഹംദി ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ - ഷഫ്‍ന. മക്കള്‍ - മുഫീദ്, മുനീഫ്. മൃതദേഹം വല്ലപ്പുഴ ജാറം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Read also:  മക്കളെ സന്ദര്‍ശിക്കാന്‍ യുഎഇയിലെത്തിയ മലയാളി പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Follow Us:
Download App:
  • android
  • ios