സ്റ്റോർ സൂപ്പർവൈസറായി യു.എ.ഇയിൽ ജോലി നോക്കുന്ന ഇന്ത്യൻ പ്രവാസിക്ക് ആണ് ഫാസ്റ്റ്5 വഴി ഭാ​ഗ്യവർഷം.

എമിറേറ്റ്സ് ഡ്രോ ​​ഫാസ്റ്റ്5 നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസിക്ക് 50,000 ദിർഹം സമ്മാനം. മുംബൈയിൽ നിന്നുള്ള നസീം അജാസ് ഷെയ്ഖാണ് വിജയി. യു.എ.ഇ പൗരനായ മജീദ് സുൽത്താൻ ഇബ്രാഹിമിന് 25,000 ദിർഹവും ലഭിച്ചു.

യു.എ.ഇയിൽ സ്റ്റോർ സൂപ്പർവൈസറായ നസീം അജാസ് ഷെയ്ഖ് 54 വയസ്സുകാരനാണ്. കഴിഞ്ഞ 15 വർഷമായി യു.എ.ഇയിൽ കുടുംബത്തോടൊപ്പം അദ്ദേഹം താമസിക്കുന്നു. ഓഹരിവിപണിയിലെ നിക്ഷേപം 2008-ലെ സാമ്പത്തിക പ്രതിസന്ധി കാലത്ത് നഷ്ടമായതോടെയാണ് അദ്ദേഹം യു.എ.ഇയിൽ എത്തിയത്.

"50,000 ദിർഹം സമ്മാനം ലഭിച്ചത് എനിക്ക് വലിയൊരു ഭാ​ഗ്യമാണ്. മുംബൈയിൽ വാങ്ങിയ ഫ്ലാറ്റിന്റെ ഹൗസിങ് ലോൺ അടയ്ക്കാൻ ഇത് എന്നെ സഹായിക്കും. ഒപ്പം, എന്റെ തോളത്ത് നിന്ന് വലിയരു ഭാരമാണ് ഒഴിവാകുന്നത്. നേരത്തെ തന്നെ റിട്ടയർ ചെയ്ത് വയസ്സായ എന്റെ അമ്മയ്ക്കൊപ്പം സമയം ചെലവിടാൻ ഈ തുക എന്നെ സഹായിക്കും." നസീം പറഞ്ഞു.

45 വയസ്സുകാരനായ മജീദ് സുൽത്താൻ ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുകയാണ്. എമിറേറ്റ്സ് ഡ്രോയുടെ തുടക്കം മുതൽ അദ്ദേഹം മത്സരത്തിൽ പങ്കെടുക്കുന്നുമുണ്ട്. മുൻപ് മെ​ഗാ7 വഴി 10,000 ​ദിർഹം മജീദിന് ലഭിച്ചിരുന്നു. 

പ്രൈസ് മണിയിൽ നിന്ന് ഒരു പങ്ക് കാരുണ്യപ്രവർത്തികൾക്കായി മജീദ് മാറ്റിവെക്കുന്നുണ്ട്. ​ഗ്രാൻഡ് പ്രൈസ് ലഭിച്ചാൽ കൂടുതൽ പേരെ സഹായിക്കാൻ പറ്റും. മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മൾ വളരുന്നത് - മജീദ് പറയുന്നു.

എമിറേറ്റ്സ് ഡ്രോയിലൂടെ വാങ്ങുന്ന ഓരോ ടിക്കറ്റും ജീവിതം തന്നെ മാറ്റിമറിക്കുന്ന പ്രൈസുകളിലേക്ക് നിങ്ങളെ അടുപ്പിക്കുന്നു. ഇന്ന് തന്നെ നമ്പറുകൾ ബുക്ക് ചെയ്യൂ, അടുത്ത ഭാ​ഗ്യശാലി നിങ്ങളാകാം.

ഫാസ്റ്റ്5 - എല്ലാ ശനിയാഴ്ച്ചയും രാത്രി 9 മണിക്ക് (യു.എ.ഇ സമയം). അടുത്ത നറുക്കെടുപ്പ് ഓ​ഗസ്റ്റ് 26
മെ​ഗാ7 - എല്ലാ ഞായറാഴ്ച്ചയും രാത്രി 9 മണിക്ക് (യു.എ.ഇ സമയം). അടുത്ത നറുക്കെടുപ്പ് ഓ​ഗസ്റ്റ് 27

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എമിറേറ്റ്സ് ഡ്രോ അക്കൗണ്ടുകളിൽ ലൈവ് ആയി ഡ്രോ കാണാം. വിവരങ്ങൾക്ക് - 800 7777 7777. സന്ദർശിക്കാം www.emiratesdraw.com എല്ലാ സോഷ്യൽ മീഡിയയിൽ @emiratesdraw ഫോളോ ചെയ്യാം.