Asianet News MalayalamAsianet News Malayalam

എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5: ഇന്ത്യന്‍ പ്രവാസിക്ക് സമ്മാനം

അടുത്ത 25 വര്‍ഷത്തേക്ക് മാസം 25,000 ദിര്‍ഹം വീതം ഉറപ്പിച്ചത് തമിഴ് നാട്ടുകാരനായ മഗേഷ് കുമാര്‍ നടരാജൻ

Emirates draw fast5 indian expat wins grand prize
Author
First Published Oct 20, 2023, 1:54 PM IST

എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ഗെയിമിന്‍റെ പുതിയ ഗ്രാൻഡ് പ്രൈസ് വിജയി ഇന്ത്യന്‍ പ്രവാസി. അടുത്ത 25 വര്‍ഷത്തേക്ക് മാസം 25,000 ദിര്‍ഹം വീതം ഉറപ്പിച്ചത് തമിഴ് നാട്ടുകാരനായ മഗേഷ് കുമാര്‍ നടരാജൻ ആണ്. വെറും അഞ്ച് ആഴ്ച്ചകള്‍ക്ക് മുൻപാണ് കഴിഞ്ഞ ഗ്രാൻഡ് പ്രൈസ് വിന്നറെ പ്രഖ്യാപിച്ചത്.

ആരാണ് മഗേഷ് കുമാര്‍ നടരാജൻ?

തമിഴ് നാട്ടിലെ അംബൂരിൽ നിന്നുള്ള 49 വയസ്സുകാരനാണ് മഗേഷ് കുമാര്‍ നടരാജൻ. പ്രോജക്റ്റ് മാനേജറായി സൗദിയിൽ 2019 മുതൽ അദ്ദേഹം ജോലി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ പ്രവാസി അജയ് ഒഗുല എമിറേറ്റ്സ് ഡ്രോയിലൂടെ വിജയം നേടിയതാണ് ഗെയിം കളിക്കാനുള്ള പ്രചോദനം.

കോറൽ റീഫ് റീസ്റ്റോറേഷൻ‍ പദ്ധതിയുടെ ഭാഗമാണ് എമിറേറ്റ്സ് ഡ്രോ എന്നതും പങ്കെടുക്കാനുള്ള കാരണമായിരുന്നു എന്ന് മഗേഷ് പറയുന്നു.

"വളരെ കുറഞ്ഞ സമയം കൊണ്ട് അടുത്ത ഗ്രാൻഡ് പ്രൈസ് വിന്നറെ സൃഷ്ടിക്കാനായി എന്നത് അതിശയകരമായി തോന്നുന്നു." എമിറേറ്റ്സ് ഡ്രോ മാനേജിങ് പാര്‍ട്‍ണര്‍ മുഹമ്മദ് ബെഹ്റൂസിയാൻ അൽവാദി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios