അടുത്ത ​ഗെയിമുകൾ ഒക്ടോബർ നാല് മുതൽ ആറ് വരെയാണ്. ഫലങ്ങൾ വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും ലഭ്യമാകും.

എമിറേറ്റ്സ് ഡ്രോയിലൂടെ ഭാ​ഗ്യ വർഷം തുടരുന്നു. കഴിഞ്ഞയാഴ്ച്ച ഒരു ഭാ​ഗ്യശാലിക്ക് മൂന്നു ദിവസം മൂന്നു തവണ വിജയം നേടാനായി. EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ 8,200 കളിക്കാർ നേടിയത് AED 645,000.

3 വിജയം 3 ദിവസങ്ങൾ!

ഹൈദരാബാദിൽ നിന്നുള്ള ഷെയ്ഖ് അഹ്മദ് പിക്1 കളിച്ച് 500 ദിർഹം നേടി. ഇതൊരു ഭാ​ഗ്യത്തിന്റെ തുടക്കമാണെന്ന് അപ്പോൾ അഹ്മദ് കരുതിയില്ല. അടുത്ത രണ്ടു ദിവസം കൊണ്ട് അഹ്മദ് നേടിയത് AED 40,500. രണ്ടു വർഷമായി അഹ്മദ് എമിറേറ്റ്സ് ‍ഡ്രോ കളിക്കുന്നുണ്ട്. 18 എന്ന അക്കവും ആങ്കർ ചിഹ്നവുമാണ് തനിക്ക് ഭാ​ഗ്യം കൊണ്ടുവന്നതെന്നാണ് അഹ്മദ് പറയുന്നത്. വിജയം സമ്മാനിച്ച സൈനുകളിൽ ഒന്ന് തെരഞ്ഞെടുക്കാൻ ഭാര്യയും സഹായിച്ചു. രണ്ടാം തവണ AED 30,000, മൂന്നാമത് AED 10,000 എന്നിങ്ങനെയാണ് അദ്ദേഹം സ്വന്തമാക്കിയത്. മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് ആയ 100 മില്യൺ ദിർഹം നേടാനാണ് ഷെയ്ഖ് ശ്രമിക്കുന്നത്. വീട് നവീകരിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ആദ്യ വിജയം സ്പെഷ്യലാണ്

ആന്ധ്രപ്രദേശിൽ നിന്നുള്ള സുജൻ കുമാറാണ് മറ്റൊരു വിജയി. ഈസി6 ടോപ് റാഫ്ൾ സമ്മാനമായി 60,000 ദിർഹം അദ്ദേഹം നേടി. ഒരു വർഷമായി സ്ഥിരമായി ​ഗെയിം കളിക്കുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ വിജയമാണിത്. സഹപ്രവർത്തകനൊപ്പമാണ് ​ഗെയിം കളിച്ചത്. സമ്മാനത്തുക പകുതി വീതം പങ്കിടാനാണ് ഇരുവരുടെയും തീരുമാനം. തനിക്ക് ലഭിക്കുന്ന പണം കൊണ്ട് നാട്ടിൽ വീട് വാങ്ങാനാണ് തീരുമാനമെന്നും കുമാർ പറയുന്നു. ഈസി6 ​ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹം സ്വന്തമാക്കുകയാണ് കുമാറിന്റെ അടുത്ത ലക്ഷ്യം.

അടുത്ത ​ഗെയിമുകൾ ഒക്ടോബർ നാല് മുതൽ ആറ് വരെയാണ്. ഫലങ്ങൾ വെബ്സൈറ്റിലും സോഷ്യൽ മീഡിയ ചാനലുകളിലും ഇന്ത്യൻ സമയം രാത്രി 10.30-ന് അറിയാം. പിക്1 ദിവസവും കളിക്കാം. ഫലങ്ങൾ ഇന്ത്യൻ സമയം രാത്രി 9-ന് അറിയാം. സോഷ്യൽ മീഡിയയിൽ പിന്തുടരാം @emiratesdraw

ചോദ്യങ്ങളുണ്ടെങ്കിൽ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം - +971 4 356 2424, ഇ-മെയിൽ ചെയ്യൂ - customersupport@emiratesdraw.com അല്ലെങ്കിൽ സന്ദർശിക്കൂ emiratesdraw.com