25 ദിര്‍ഹത്തിന്റെ ഒറ്റ ടിക്കറ്റിലൂടെ അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹം വീതം ലഭിക്കാന്‍ സാധ്യതയുള്ള ഫാസ്റ്റ്5 നറുക്കെടുപ്പില്‍, ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയായ അനസിനാണ് സമ്മാനം ലഭിച്ചത്.
ദുബൈ: ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് അത്യുഗ്രന്‍ അവസരങ്ങള്‍ നല്‍കി മുന്നോട്ടുനീങ്ങുകയാണ് എമിറേറ്റ്സ് ഡ്രോ. അടുത്തിടെ നടന്ന മെഗാ7 ഗെയിമില്‍ മൂന്ന് വിജയികള്‍ വലിയ സമ്മാനങ്ങള്‍ സ്വന്തമാക്കി. ഇറാന്‍ പൗരനായ ഫര്‍സാദ് ഹൈദര്‍ ഘോലി സറാഇ, ഈജിപ്തില്‍ നിന്നുള്ള ഗെര്‍ജസ് നഗിബ് മിന, അമേരിക്കന്‍ സ്വദേശി ജോസഫ് ചാക്കോ എന്നിവരാണ് 100 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് ഒരൊറ്റ സംഖ്യയുടെ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം സമ്മാനം പങ്കിട്ടെടുത്തത്. ഇവര്‍ക്ക് പുറമെ ഫാസ്റ്റ്5 റാഫിള്‍ ഡ്രോയില്‍ ഇന്ത്യന്‍ പൗരന്‍ അനസ്, സെനഗളില്‍ നിന്നുള്ള മുഹമ്മദ് മിഖായേല്‍ ഇസ്കന്ദ്രാനി, പാകിസ്ഥാന്‍ പൗരന്‍ അമീര്‍ ഖാന്‍ സൈദ് ഹബീബ് എന്നിവര്‍ വിജയികളാണ്. ഇവര്‍ യഥാക്രമം 75,000 ദിര്‍ഹം, 50,000 ദിര്‍ഹം, 25,000 ദിര്‍ഹം എന്നിങ്ങനെയാണ് സ്വന്തമാക്കിയത്.
ഇറാന്‍ പൗരനായ 40 വയസുകാരന്‍ ഫര്‍സാദ് ഹൈദര്‍ ഘോലി സറിഇ തനിക്ക് സമ്മാനമായി ലഭിക്കുന്ന പണം മുഴുവന്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. "പണമൊന്നും ഞാന്‍ മാത്രമായി സ്വന്തമാക്കാറില്ല. സമ്മാനത്തുകയില്‍ പകുതി എന്റെ മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി മാറ്റിവെയ്ക്കും. ബാക്കിയുള്ള പകുതി ആവശ്യക്കാരായ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെയ്ക്കും".
17 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന ഫര്‍സാദിന് ദേറയില്‍ ഒരു സൈക്കിള്‍ ഷോപ്പുണ്ട്. കാര്യമായൊരു സമ്മാനം ഇപ്പോള്‍ ലഭിക്കുന്നതിന് മുമ്പ് ഇതുവരെ ഒരു വര്‍ഷത്തിനകം 130 എമിറേറ്റ്സ് ഡ്രോ ഗെയിമുകളില്‍ അദ്ദേഹം പങ്കെടുത്തു. "ഏന്റെ ഏറ്റവും വലിയ സ്വപ്നം 100 മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനമാണ്" - അദ്ദേഹം പറയുന്നു. സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യാനാണ് പദ്ധതിയെന്ന് ചോദിക്കുമ്പോള്‍ "പണമൊന്നും എന്റേതല്ലെന്നാണ്" അദ്ദേഹത്തിന്റെ മറുപടി. "പകുതി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പങ്കുവെയ്ക്കും. ബാക്കി പകുതി ഭാര്യയ്ക്ക് നല്‍കും" - ചിരിയോടെ അദ്ദേഹം പറയുന്നു.
25 ദിര്‍ഹത്തിന്റെ ഒറ്റ ടിക്കറ്റിലൂടെ അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹം വീതം ലഭിക്കാന്‍ സാധ്യതയുള്ള ഫാസ്റ്റ്5 നറുക്കെടുപ്പില്‍, ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയായ അനസിനാണ് സമ്മാനം ലഭിച്ചത്. രണ്ടാമത്തെ നറുക്കെടുപ്പില്‍ അദ്ദേഹത്തിന് 75,000 ദിര്‍ഹം സ്വന്തമാക്കാനായി. സമ്മാന വിവരം അറിയുമ്പോള്‍ തന്റെ സ്‍പോണ്‍സറുടെ കുടുംബത്തെ വാഹനത്തില്‍ ഒരിടത്തേക്ക് കൊണ്ടുപോവുകയായിരുന്നു അനസ്. ഏതാണ്ട് ഒരു വര്‍ഷമായി എനിക്കൊപ്പം എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന സുഹൃത്താണ് ഞാന്‍ വിജയിയായെന്ന് അറിച്ചുകൊണ്ടുള്ള സ്‍ക്രീന്‍ഷോപ്പ് അയച്ചുതന്നത്. അത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. ജീവിതം മാറിമറിയുന്ന നിമിഷം സുഹൃത്തിന്റെ അടുത്ത് നിന്നെത്തിയ ഒരു സ്ക്രീന്‍ഷോട്ടിലൂടെ ആണ് അദ്ദേഹം അറിഞ്ഞത്.
ആഹ്ലാദം അടിക്കിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറയുന്നു "വാഹനം ഓടിക്കുകയല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രതികരിച്ചേനെ. സുഹൃത്ത് സ്‍ക്രീന്‍ഷോട്ട് അയച്ചുതന്നപ്പോള്‍ ഞെട്ടിപ്പോയി. ഒരു വര്‍ഷത്തോളമായി ഒരുമിച്ചാണ് ഞങ്ങള്‍ നറുക്കെടുപ്പുകളില്‍ പങ്കെടുത്തിരുന്നത്. വിജയിച്ചുവെന്ന് ഉറപ്പാക്കാനായി പിന്നീട് ഇ-മെയില്‍ പരിശോധിക്കുകയും ചെയ്‍തു".
തന്റെ കുടുംബത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ടെന്ന് മൂന്ന് മക്കളുടെ പിതാവായ അനസ് പറയുന്നു. ഡ്രൈവറായിത്തന്നെ ജോലി ചെയ്യുന്ന ഭാര്യയോടൊപ്പമാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. നിര്‍ണായകമായ ചില സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബോണസായാണ് ഈ സമ്മാനം ലഭിച്ചിരിക്കുന്നത്. വാടക കൊടുക്കാനും സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും, നാട്ടിലുള്ള വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനുമൊകകെ ഈ പണം അനസ് ഉപയോഗിക്കും. "എമിററ്റ്സ് ഡ്രോയില്‍ നിന്നുള്ള ഈ പണം തീര്‍ച്ചയായും എന്റെ സാമ്പത്തിക കാര്യങ്ങള്‍ ക്രമപ്പെടുത്താന്‍ സഹായിക്കും" - അനസ് തന്റെ കൃതജ്ഞത പ്രകടിപ്പിക്കുന്നു.
അടുത്ത 25 വര്‍ഷത്തേക്ക് എല്ലാ മാസവും 25,000 ദിര്‍ഹം വീതം ഗ്രാന്റ് പ്രൈസായി നല്‍കുന്ന ഫാസ്റ്റ്5 നറുക്കെടുപ്പ് എല്ലാ ശനിയാഴ്ചയും യുഎഇ സമയം രാത്രി ഒന്‍പത് മണിക്കാണ് നടക്കുന്നത്. അതുപോലെ തന്നെ മെഗാ7 നറുക്കെടുപ്പില്‍ ഇതുവരെ അവകാശികള്‍ എത്താത്ത 100 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസിനായി നടക്കുന്ന നറുക്കെടുപ്പുകള്‍ എല്ലാ ഞായറാഴ്ചയും രാത്രി യുഎഇ സമയം ഒന്‍പത് മണിക്കാണ് നടക്കുന്നത്. മിഡില്‍ഈസ്റ്റ്, ആഫ്രിക്ക, ഏഷ്ട എന്നിവിടങ്ങളിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. ജീവിതം മാറ്റിമറിക്കാനും വിജയിയായ അനുഭൂതി നുകരാനും അസുലഭമായ അവസരങ്ങളാണ് എമിറേറ്റ്സ് ഡ്രോ പ്രദാനം ചെയ്യുന്നത്. ജീവിതത്തിലെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഫാസ്റ്റ് 5 നറുക്കെടുപ്പിലും മെഗാ 7 നറുക്കെടുപ്പിലും പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് എല്ലാ കാരണങ്ങളുമുണ്ട്.
അടുത്ത നറുക്കെടുപ്പ് എമിറേറ്റ്സ് ഡ്രോയുടെ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും യുട്യൂബ്, ഫേസ്‍ബുക്ക് എന്നിവയിലും ഔദ്യോഗിക വെബ്‍സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും. അടുത്ത വിജയി നിങ്ങളായി മാറാന്‍ ഇപ്പോള്‍ തന്നെ നമ്പറുകള്‍ റിസര്‍വ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 800 7777 7777 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയോ അല്ലെങ്കില്‍ www.emiratesdraw.com എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ @emiratesdraw പേജുകള്‍ വഴിയും പുതിയ വിവരങ്ങള്‍ ലഭ്യമാവും.
