ദുബായ്: ഞായറാഴ്ച വൈകുന്നേരം മൂന്ന് മണി വരെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ തിരുവനന്തപുരത്തേക്ക് പുനഃക്രമീകരിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. പുതുക്കിയ സമയക്രമം ഇങ്ങനെ....

EK532 ദുബായില്‍ നിന്ന് പകല്‍ 11 മണിക്ക് പുറപ്പെട്ട് വൈകുന്നേരം 4.30ന് തിരുവനന്തപുരത്ത് എത്തും
EK530 ദുബായില്‍ നിന്ന് രാവിലെ 8.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.15ന് തിരുവനന്തപുരത്ത് എത്തും.

EK533 വൈകുന്നേരം 5.50ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 8.10ന് ദുബായിലെത്തും.
EK531 വൈകുന്നേരം 3.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.40ന് ദുബായിലെത്തും.

യാത്രക്കാര്‍ വിമാനങ്ങളുടെ സമയക്രമം വെബ്‍സൈറ്റുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു. കൊച്ചിയിലേക്ക് വരാനും കൊച്ചിയില്‍ നിന്ന് പുറപ്പെടാനും മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് മറ്റ് വിമാനങ്ങളിലേക്കോ മറ്റ് തീയ്യതികളിലേക്കോ ടിക്കറ്റ് പുനഃക്രമീകരിക്കാനും അവസരമുണ്ട്. ഓഗസ്റ്റ് 15 വരെയുള്ള തീയ്യതികളില്‍ ടിക്കറ്റ് പുനഃക്രമീകരിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

ദുബായില്‍ നിന്നുള്ള ഫ്ലൈ ദുബായ് FZ 441, എമിറേറ്റ്സ് EK 532, സ്‍പൈസ് ജെറ്റ്, ഇന്റിഗോ 6E 068 എന്നീ വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനികള്‍ അറിയിച്ചു. അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദ് EY 280, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ, എയര്‍ ഇന്ത്യ IX 412 എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.