സീഹ് മുഹൈബ് റൗണ്ട് എബൗട്ടിന് സമീപം വെച്ച് അമിത വേഗതയില്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. 

ഷാര്‍ജ: അമിത വേഗത്തില്‍ ഓടിച്ച കാര്‍ റോഡരികിലെ പോസ്റ്റിലേക്ക് പാഞ്ഞുകയറി 48 വയസുകാരന്‍ മരിച്ചു. ഇയാളുടെ മൂന്ന് മക്കള്‍ക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.30ഓടെ അല്‍ ദൈദിലായിരുന്നു അപകടം. മരിച്ചത് സ്വദേശിപൗരനാണെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

സീഹ് മുഹൈബ് റൗണ്ട് എബൗട്ടിന് സമീപം വെച്ച് അമിത വേഗതയില്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന 48 വയസുകാരന്‍ തല്‍ക്ഷണം മരിച്ചു. ആറും എട്ടും ഒന്‍പതും വയസുള്ള കുട്ടികളാണ് ഗുരുതരമായ പരിക്കുകളോടെ അല്‍ ദൈദ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.