പാക്കിസ്ഥാന്‍ സ്വദേശിയായ കപ്പല്‍ ജീവനക്കാരനാണ് ഹൃദയാഘാതം സംഭവിച്ചത്.
സലാല: റിപ്പബ്ലിക് ഓഫ് ലൈബീരിയയില്‍ നിന്നുള്ള ട്രാന്‍സിറ്റിംഗ് മര്‍ച്ചന്‍റ് കപ്പലിലെ ഒരു ജീവനക്കാരന് ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ഹൃദയാഘാതം. പാക്കിസ്ഥാന്‍ സ്വദേശിയായ കപ്പല്‍ ജീവനക്കാരനാണ് ഹൃദയാഘാതം സംഭവിച്ചത്. ഇതേ തുടര്‍ന്ന് ഒമാന്‍ റോയല്‍ എയര്‍ഫോഴ്‌സ് അടിയന്തരമായി സ്ഥലത്തെത്തി അദ്ദേഹത്തെ സലാല ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചു.
