പുതിയ മാറ്റമനുസരിച്ച് തൊഴിലുടമകളും ഇൻഷുറൻസ് കമ്പനികളും നേരിട്ടാണ് റിക്രൂട്ട്‌മെന്റ് കരാറിൻ്റെ ഇൻഷുറൻസ്  നടപടികൾ പൂർത്തിയാക്കേണ്ടത്. 

റിയാദ്: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറ് കരാർ ഇൻഷുർ ചെയ്യാനുള്ള ചുമതല തൊഴിലുടമകൾക്ക് നൽകി. നേരത്തെ ഗാഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഇൻഷൂർ ചെയ്യാനുള്ള ചുമതല ഇത് വരെ റിക്രൂട്ട്മെൻ്റ് സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ തിങ്കളാഴ്ച മുതൽ ഇത് തൊഴിലുടമകളിലേക്ക് മാറ്റി. പുതിയ മാറ്റമനുസരിച്ച് തൊഴിലുടമകളും ഇൻഷുറൻസ് കമ്പനികളും നേരിട്ടാണ് റിക്രൂട്ട്‌മെന്റ് കരാറിൻ്റെ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കേണ്ടത്. 

ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടാണ് മുസാനിദ് പ്ലാറ്റ് ഫോം തൊഴിലുടമകൾക്ക് നേരിട്ട് ചെയ്യാൻ സൌകര്യമൊരുക്കിയത്. റിക്രൂട്ട്‌മെന്റ് കമ്പനികളുടേയും ഓഫീസുകളുടേയും നടപടിക്രമങ്ങൾ നജും കമ്പനി വഴി ഓട്ടോമാറ്റിക് ആയി പൂർത്തിയാക്കും. തൊഴിലാളികൾ ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന പക്ഷം റിക്രൂട്ട്‌മെന്റ് ചെലവ് തൊഴിലുടമകൾക്ക് തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് റിക്രൂട്ട്മെൻ്റ് കരാർ ഇൻഷൂർ ചെയ്യുന്നത്. വിവിധ ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഇതിനായി ഈടാക്കുന്നത്. 2 വർഷത്തെ കാലാവധിയുള്ള പോളിസിക്ക് 600 റിയാൽ മുതൽ 2,000 റിയാൽ വരെ കമ്പനികൾ ഈടാക്കുന്നുണ്ട്.

Read Also -  ഇനി ആഘോഷത്തിൻറെ നാളുകൾ, പുതുവത്സര അവധി പ്രഖ്യാപിച്ചു; ആകെ നാലു ദിവസം അവധി, അറിയിപ്പുമായി ഈ ഗള്‍ഫ് രാജ്യം

 വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതില്‍ തകർന്നുവീണ് പ്രവാസിക്ക് ദാരുണ മരണം, നാലു പേർക്ക് ഗുരുതര പരിക്ക്

റിയാദ്: സൗദി അറേബ്യയിൽ പള്ളിയുടെ വാതിൽ തകർന്നുവീണ് ഇന്ത്യാക്കാരൻ മരിച്ചു. റിയാദ് വിമാനത്താവളത്തോട് ചേർന്നുള്ള പള്ളിയിലുണ്ടായ സംഭവത്തിൽ ബീഹാർ ദർഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്. 

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതിലാണ് വീണത്. അതിനടിയിൽപെട്ട് തൽക്ഷണം മരിച്ചു. മറ്റ് നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റർ സനദ് ആശുപത്രിയിലും മറ്റൊരാളെ അൽ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...