രണ്ട് ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കുവൈത്ത് സിറ്റി: പുതുവത്സരത്തോട് അനുബന്ധിച്ച് കുവൈത്തില്‍ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 31 ഞായറാഴ്ച, ജനുവരി ഒന്ന് തിങ്കളാഴ്ച എന്നീ രണ്ട് ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി കൂടി ചേരുമ്പോള്‍ ആകെ നാല് ദിവസമാണ് പുതുവര്‍ഷം ആഘോഷിക്കാന്‍ ലഭിക്കുക.
Read Also - ഇന്ത്യക്കാരേ ഇതിലേ..., വമ്പന്‍ അവസരം! ലക്ഷങ്ങളുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് പ്രമുഖ യുകെ സര്‍വകലാശാല
സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ അവധി, രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ അധികൃതർ
അബുദാബി: യുഎഇ ദേശീയ ദിനം പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലക്ക് രണ്ട് ദിവസം പൊതു അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ സ്വകാര്യ മേഖലക്ക് ശമ്പളത്തോട് കൂടിയ പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം 2024ലെ അവധി ദിവസങ്ങള്‍ യുഎഇ അധികൃതർ പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റാണ് അവധി ദിവസങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി ബാധകമാണ്. കുറഞ്ഞത് 13 പൊതു അവധിയെങ്കിലും അടുത്ത വര്‍ഷം ലഭിക്കും.
Read Also - പ്രവാസി മലയാളികളേ, സന്തോഷവാർത്ത; ഇന്ത്യയിലേക്ക് നേരിട്ട് സർവീസ് പുനരാരംഭിക്കുന്നു, കേരളത്തിലേക്കും സർവീസ്
2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം. ജനുവരി ഒന്ന് തിങ്കളാഴ്ചയാണ് അവധി ലഭിക്കുക. വാരാന്ത്യ അവധി കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ പൊതു അവധി ആയിരിക്കും. ഏകദേശം നാല്, അഞ്ച് ദിവസത്തെ അവധി ദിവസങ്ങള്‍ ലഭിക്കും. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.
