സൗദി തലസ്ഥാന നഗരത്തിൽ ശ്മശാനങ്ങൾ വിപുലീകരിക്കാൻ പദ്ധതി
കൂടാതെ ഓരോ ശ്മശാനത്തിലും സംസ്കരിക്കപ്പെടുന്ന ആളുകളെ തിരിച്ചറിയാൻ പാകത്തിൽ ഖബറുകൾക്ക് നമ്പർ ഇടും. സന്ദർശന വേളയിൽ പ്രാർഥിക്കുന്നവർക്ക് ചൂടിൽനിന്ന് രക്ഷനേടുന്നതിന് ഇവിടങ്ങളിൽ തണൽ കുടകൾ ഒരുക്കും.

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ശ്മശാനങ്ങൾ വിപുലീകരിക്കാൻ റിയാദ് മുനിസിപ്പാലിറ്റിയുടെ പദ്ധതിക്ക് തുടക്കമായി. 11 ഓളം പൊതുശ്മശാനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കമായത്. നിലവിലെ സ്മശാനങ്ങളുടെ വികസനവും മോടിപിടിപ്പിക്കലും ഇതിെൻറ ഭാഗമായി നടക്കും.
കൂടാതെ ഓരോ ശ്മശാനത്തിലും സംസ്കരിക്കപ്പെടുന്ന ആളുകളെ തിരിച്ചറിയാൻ പാകത്തിൽ ഖബറുകൾക്ക് നമ്പർ ഇടും. സന്ദർശന വേളയിൽ പ്രാർഥിക്കുന്നവർക്ക് ചൂടിൽനിന്ന് രക്ഷനേടുന്നതിന് ഇവിടങ്ങളിൽ തണൽ കുടകൾ ഒരുക്കും. പ്രായമായവർക്കും വൈകല്യം ഉള്ളവർക്കും സഞ്ചാരത്തിന് വാഹന സൗകര്യവും ഒരുക്കും. തണൽ മരങ്ങൾ വ്യാപകമായി വെച്ച് പിടിപ്പിക്കും. ഇവിടം സന്ദർശിക്കുമ്പോൾ അവയുടെ ലൊക്കേഷനുകൾ അറിയുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ലൊക്കേഷൻ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ സന്ദർശകർക്ക് ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നിന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. റിയാദിലെ പ്രധാന ശ്മശാനങ്ങളിൽ ഒന്നായ ഊദ് മഖ്ബറയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായതായും മുനിസിപ്പാലിറ്റി അറിയിച്ചു.
Read Also- ഈ ഗള്‍ഫ് രാജ്യത്തേക്ക് ഇനി എളുപ്പം പറക്കാം; ആറ് രാജ്യക്കാര്‍ക്ക് കൂടി ഇ -വിസ റെഡി
12000ത്തിലധികം വ്യാജ പാക് പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത് സൗദി അധികൃതര്‍
റിയാദ്: 12000ത്തില്‍ അധികം വ്യാജ പാകിസ്ഥാൻ പാസ്‌പോർട്ടുകൾ അഫ്ഗാൻ പൗരന്മാരില്‍ നിന്ന് പിടികൂടി. സൗദി അധികൃതരാണ് വ്യാജ പാസ്പോര്‍ട്ടുകള്‍ കണ്ടെടുത്തത്. ദി എക്‌സ്പ്രസ് ട്രിബ്യൂൺ എന്ന പാക് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന വിവിധ പാസ്‌പോർട്ട് കേന്ദ്രങ്ങൾ വഴി അഫ്ഗാൻ പൗരന്മാർ വ്യാജ പാസ്പോര്‍ട്ട് സ്വന്തമാക്കുന്നുവെന്ന് സൗദി അധികൃതർ പാകിസ്ഥാനെ അറിയിച്ചു. റിയാദിലെ പാക് എംബസിയെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാക് ആഭ്യന്തര മന്ത്രാലയം, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐഎ), സർക്കാർ ഏജൻസികൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഉന്നതതല കമ്മിറ്റി രൂപീകരിച്ചു.
വ്യാജ പാസ്പോര്‍ട്ട് വിതരണം ചെയ്യുന്നവരെ കണ്ടെത്തുകയാണ് കമ്മിറ്റിയുടെ പ്രാഥമിക ചുമതല. ഇവരുടെ പട്ടിക തയ്യാറാക്കി നിയമ നടപടി സ്വീകരിക്കും. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് അഫ്ഗാൻ പൗരന്മാർക്ക് വ്യാജ പാക് പാസ്‌പോർട്ടുകൾ നൽകിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉമര്‍ ജാവേദ് എന്നയാളെ ലാഹോറില്‍ കസ്റ്റഡിയിലെടുത്തെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം