Asianet News MalayalamAsianet News Malayalam

ഈ ഗള്‍ഫ് രാജ്യത്തേക്ക് ഇനി എളുപ്പം പറക്കാം; ആറ് രാജ്യക്കാര്‍ക്ക് കൂടി ഇ -വിസ റെഡി

ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കും.

gulf news  saudi arabias e visa to six  new countries rvn
Author
First Published Oct 17, 2023, 9:44 PM IST

റിയാദ്: ആറ് രാജ്യക്കാര്‍ക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. സൗദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഈ രാജ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയോ സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന മുറയ്ക്ക് വിസ നേടാനോ സാധിക്കും. 

തുര്‍ക്കി, തായ്‌ലന്‍ഡ്, മൗറീഷ്യസ്, പനാമ, സീഷെല്‍സ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാര്‍ക്കാണ് ഇ വിസയും ഓണ്‍ അറവൈല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയത്. ഇതോടെ ഇ-വിസയും ഓണ്‍ അറൈവല്‍ വിസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി. എന്നാൽ ഇത്തവണയും ഈ ലിസ്റ്റിൽ ഇന്ത്യ ഉൾപ്പെട്ടില്ല. ‘റൂഹ് അൽ സഉൗദിയ’ (http://Visa.visitsaudi.com) േപാർട്ടലിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. 

ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കും. സൗദിയ, ഫ്‌ളൈ നാസ് വിമാനങ്ങളിലെ യാത്രക്കാർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും അനുവദിക്കുന്നുണ്ട്. 

Read Also - വിദേശത്ത് ഉന്നതപഠനത്തിന് 25 ലക്ഷം വരെ സർക്കാർ സ്കോളർഷിപ്പ് ലഭിക്കും; 'ഉന്നതി'യെ കുറിച്ചറിയാം

ഹജ് സീസണിൽ ഉംറ കർമം നിർവഹിക്കാനും സൗദിയിൽ വേതനത്തിന് ജോലി ചെയ്യാനും വിസിറ്റ് വിസക്കാർക്ക് അനുവാദമില്ല. സന്ദർശന വിസയുടെ സാധുത ഒരു വർഷമാണ്. ഈ കാലത്തിനുള്ളിൽ പല തവണ സൗദിയിലെത്താനും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാനും കഴിയും. 

പലതവണ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുമെങ്കിലും ഒരു വർഷം പരമാവധി 90 ദിവസം മാത്രമേ തങ്ങാൻ കഴിയൂ2019 സെപ്റ്റംബർ 27 നാണ് ടൂറിസം മന്ത്രാലയം ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ-വിസയും ഓൺഅറൈവൽ വിസയും അനുവദിച്ചിരുന്നത്.

Read Also -  ഹമാസിനെ പിന്തുണയ്ക്കുന്ന വിദേശികള്‍ 'പടിക്ക് പുറത്ത്'; വിസ റദ്ദാക്കി നാടുകടത്താന്‍ നീക്കം

സൗദിയില്‍ കാലാവസ്ഥ തണുപ്പിലേക്ക്

റിയാദ്: സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഈയാഴ്ചയോടെ രാത്രികളിൽ ഏസികൾ ഓഫാക്കാം. കാലാവസ്ഥ തണുപ്പിലേക്ക് മാറുകയാണ്. മധ്യ, കിഴക്കൻ പ്രവിശ്യകളിലെ മിക്ക പ്രദേശങ്ങളിലും രാത്രിയിൽ താപനില ഗണ്യമായി കുറയുമെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ അബ്ദുൽ അസീസ് അൽഹുസൈനി വ്യക്തമാക്കി. 

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ വടക്കുഭാഗത്ത് താപനിലയിൽ കുറവുണ്ടായിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച മുതൽ ക്രമാനുഗതമായി താപനിലയിൽ കുറവുവരുമെന്നാണ് പ്രതീക്ഷ. മധ്യ, കിഴക്കൻ മേഖലകളിൽ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില കുറയുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

രാത്രിയുടെ തുടക്കത്തിൽ കാലാവസ്ഥ സുഖകരമാകുമെങ്കിലും പ്രഭാതസമയത്ത് താരതമ്യേന തണുപ്പ് അനുഭവപ്പെടും. പകൽ ചൂടുള്ളതായിരിക്കും. വടക്കൻ പ്രദേശങ്ങളും പർവതനിരകളും രാത്രിയിൽ തണുപ്പുള്ളതും പകൽ സുഖകരമായ കാലാവസ്ഥയുള്ളതുമായിരിക്കും. ഇത് പടിഞ്ഞാറൻ പ്രവിശ്യവരെ വ്യാപിക്കും. പകൽ സമയം പടിഞ്ഞാറൻ പ്രവിശ്യയിലും ചൂടുള്ളതായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Follow Us:
Download App:
  • android
  • ios