മസാജ് സെന്‍ററിന്‍റെ മറവിൽ അനാശാസ്യം നടത്തിയ പ്രവാസി സൗദി അറേബ്യയിൽ അറസ്റ്റിൽ. പിടിയിലായ ഇയാളെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നതിന് മുമ്പ് പ്രാഥമിക നിയമ നടപടികൾ പൂർത്തിയാക്കി. 

റിയാദ്: മസാജ് സെന്‍ററിൽ അനാശാസ്യ പ്രവൃത്തിയിൽ ഏർപ്പെട്ട പ്രവാസിയെ റിയാദിൽ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് റിയാദ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. മസാജ് സെന്‍ററുകളുടെ മറവിൽ അനാശാസ്യം നടത്തുകയായിരുന്നു പ്രവാസി. ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതിന് മുന്നോടിയായി നിയമ ലംഘകനെതിരെ പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ചതായി റിയാദ് പൊലീസ് അറിയിച്ചു.