Asianet News MalayalamAsianet News Malayalam

Gulf News : വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന; പ്രവാസി അറസ്റ്റില്‍

ഇഖാമയും ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയ പാകിസ്ഥാന്‍ പൗരന്‍ സൗദി അറേബ്യയില്‍ പിടിയിലായി.

Expat arrested in Jazan Saudi Arabia for making fake iqama and driving  licences
Author
Riyadh Saudi Arabia, First Published Nov 27, 2021, 8:49 PM IST

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഇഖാമ (Fake residence permit) നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി അറസ്റ്റിലായി. ജിസാനിലാണ് (Jazan) പാകിസ്ഥാന്‍ പൗരന്‍ പൊലീസിന്റെ പിടിയിലായത്. താമസ രേഖയ്‍ക്ക് പുറമെ ഡ്രൈവിങ് ലൈസന്‍സുകളും (Saudi driving licence) ഇയാള്‍ വ്യാജമായി നിര്‍മിച്ച് വിദേശികള്‍ക്ക് വില്‍പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

സ്വന്തമായി നിര്‍മിച്ച ഇഖാമകളുടെയും ഡ്രൈവിങ് ലൈസന്‍സുകളുടെയും വലിയ ശേഖരം ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വ്യാജ രേഖകള്‍ ഉണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പൊലീസ് റെയ്‍ഡില്‍ പിടിച്ചെടുത്തു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിസാന്‍ പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios