കുവൈത്തിൽ മയക്കുമരുന്ന് കലർത്തിയ 140 പേപ്പറുകളുമായി പ്രവാസി പിടിയിൽ. പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ4 സൈസ് പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത് എന്നിവ കണ്ടെടുത്തു.

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. കൃത്യമായ അന്വേഷണത്തിന്‍റെയും നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ4 സൈസ് പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി കൂടാതെ മയക്കുമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റൽ ത്രാസുകളും പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ ഉപയോഗിക്കുന്നതിലൂടെ പൊലീസിന്‍റെ കണ്ണുവെട്ടിക്കാനുള്ള നീക്കമായിരുന്നു പ്രതികൾ നടത്തിയിരുന്നെതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്‍റെ ജാഗ്രതയും കാര്യക്ഷമമായ അന്വേഷണ നടപടികളും ഈ കുറ്റകൃത്യം തടയാൻ സഹായിച്ചു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു