വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടം ഉണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ പ്രവാസി ഡ്രൈവറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് സംഭവം. ഒരാളെ വാഹനമിടിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഏഷ്യക്കാരനായ ട്രക്ക് ഡ്രൈവറെയാണ് പിടികൂടിയത്.

വടക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പിടിയിലായ പ്രവാസിക്കെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Scroll to load tweet…

Read More: പ്രണയം നടിച്ച് വീഡിയോ കോള്‍; അശ്ലീല ചിത്രങ്ങള്‍ യുവതിയുടെ പിതാവിന് അയച്ച് ഭീഷണി, 32കാരന്‍ പിടിയില്‍

ദുബൈയില്‍ റോഡുകളില്‍ സ്റ്റണ്ട് ഷോയും റേസിംഗും ഉള്‍പ്പെടെ ഗുരുതര നിയമലംഘനങ്ങള്‍; 33 വാഹനങ്ങള്‍ കണ്ടുകെട്ടി

ദുബൈ: റോഡുകളില്‍ സ്റ്റണ്ട് ഷോയും റേസിങും ഉള്‍പ്പെടെ നടത്തിയ 33 വാഹനങ്ങള്‍ ദുബൈയില്‍ പൊലീസ് കണ്ടുകെട്ടി. ഡ്രിഫ്റ്റിങ്, റേഡിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് മിക്ക ഡ്രൈവര്‍മാരും നടത്തിയത്. ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയതിനാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. 

തിരക്കേറിയ റോഡുകളില്‍ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന രീതിയിലും ചിലര്‍ അശദ്ധയോടെ വാഹനമോടിച്ചെന്ന് പൊലീസ് പറഞ്ഞു. ജീവന് ഭീഷണിയാകുന്ന രീതിയില്‍ വാഹനമോടിക്കുന്നതായി ജനങ്ങളില്‍ നിന്നും പരാതി ലഭിച്ചെന്നും ഇതേ തുടര്‍ന്നാണ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തതെന്നും ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു. 

Read More: യുഎഇയില്‍ റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; ഡ്രൈവര്‍ക്ക് ശിക്ഷ, നഷ്ടപരിഹാരം

ജബല്‍ അലി-ലെഹ്ബാബ് റോഡ്, ജുമൈറ റോഡ്, ഫസ്റ്റ് അല്‍ ഖൈര്‍ റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധ റോഡുകളില്‍ ട്രാഫിക്കിന്റെ എതിര്‍ ദിശയില്‍ വാഹനമോടിക്കുന്നത് പോലുള്ള ഗുരുതര നിയമലംഘനങ്ങള്‍ നടത്തുന്ന ഡ്രൈവര്‍മാരെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഡ്രിഫ്റ്റിങിന്റെയും റേസിങിന്റെയും ഗുരുതര പ്രത്യാഘാതങ്ങളെ കുറിച്ച് പലരും അഞ്ജരാണെന്നും മേജര്‍ ജനറല്‍ മസ്‌റൂയി വ്യക്തമാക്കി.