വ്യക്തിപരമായ തര്‍ക്കത്തിനിടെ പ്രവാസിയ കൊലപ്പെടുത്തിയ ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു.

മസ്കറ്റ്: ഒമാനില്‍ കൊലപാതക കേസില്‍ പ്രവാസി അറസ്റ്റില്‍. സ്വന്തം രാജ്യക്കാരനെ കൊലപ്പെടുത്തിയതിനാണ് പ്രവാസിയെ തെക്കൻ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജലൻ ബാനി ബു അലി വിലായത്തില്‍ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാന്‍ പൊലീസ് അറിയിച്ചു.

ഏഷ്യന്‍ രാജ്യക്കാരനാണ് അറസ്റ്റിലായത്. വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ പ്രവാസിക്കെതിരായ നിയമ നടപടികൾ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

Read Also -  ഒമാനിൽ ശക്തമായ കാറ്റിന് സാധ്യത; കടൽ പ്രക്ഷുബ്ധമാകും, കാലാവസ്ഥ മുന്നറിയിപ്പ്

Scroll to load tweet…