കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

റിയാദ്: സൗദി അറേബ്യയിലെ വാദി അല്‍ ദവാസിര്‍ ഗവര്‍ണറേറ്റില്‍ ഭിന്നശേഷിയുള്ള കുട്ടിയെ ആക്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ഈജിപ്ത് സ്വദേശിയാണ് അറസ്റ്റിലായത്. കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സംബന്ധിച്ച് മോണിറ്ററിങ് സെന്റര്‍ പരാതി നല്‍കിയതായി പബ്ലിക് പ്രോസിക്യൂഷനിലെ ഔദ്യോഗിക കേന്ദ്രം അറിയിച്ചു. കുട്ടിയെ ഉപദ്രവിച്ചയാളെ അടിയന്തരമായി അറസ്റ്റ് ചെയ്യാന്‍ സൗദി അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സഊദ് അല്‍ മുഅജബ് ഉത്തരവിട്ടിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാദി ദവാസിര്‍ പൊലീസ് അറിയിച്ചു. 

Scroll to load tweet…

സൗദി അറേബ്യയിൽ റോഡ് സൈഡിൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകരുതെന്ന് അധികൃതരുടെ നിര്‍ദേശം

 സൗദി അറേബ്യയില്‍ തൊഴില്‍ ചൂഷണം തടയാന്‍ ദേശീയ തൊഴില്‍ നയം

റിയാദ്: സൗദി അറേബ്യയില്‍ നിര്‍ബന്ധിത തൊഴില്‍ പ്രവണത ഇല്ലാതാക്കാന്‍ ദേശീയ തൊഴില്‍ നയം നടപ്പാക്കുന്നു. രാജ്യത്ത് തൊഴിലാളി ചൂഷണം തടയുന്നതിനാണ് സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ദേശീയ തൊഴില്‍ നയം നടപ്പാക്കുന്നത്. കരടു ദേശീയ നയം തയാറാക്കി മന്ത്രാലയം പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ (ഇസ്തിത്ലാഅ്) പ്ലാറ്റ്ഫോമില്‍ പരസ്യപ്പെടുത്തി.

നിര്‍ബന്ധിത തൊഴില്‍ ഇല്ലാതാക്കാനാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജന ദേശീയ നയത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്താനും എല്ലാതരം നിര്‍ബന്ധിത തൊഴിലുകളും ഇല്ലാതാക്കാനും ലക്ഷ്യമിടുന്ന, 2014 ല്‍ സൗദി അറേബ്യ ഒപ്പുവെച്ച പ്രോട്ടോകോള്‍ പ്രകാരമുള്ള ബാധ്യതകള്‍ നടപ്പാക്കാന്‍ ശ്രമിച്ചാണ് നിര്‍ബന്ധിത തൊഴില്‍ നിര്‍മാര്‍ജനത്തിനുള്ള കരടു ദേശീയ നയം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തയാറാക്കിയത്.

തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയ്‍ക്കടിച്ച് മുറിവേല്‍പ്പിച്ച ഭാര്യയ്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി

എല്ലാതരം നിര്‍ബന്ധിത തൊഴിലുകളും ഫലപ്രദമായി ഇല്ലാതാക്കുക, പ്രതിരോധ, സംരക്ഷണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുക, നീതി നടപ്പാക്കുക, യാതൊരുവിധ വിവേചനങ്ങളും കൂടാതെ മുഴുവന്‍ തൊഴിലാളികള്‍ക്കും പിന്തുണ നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ എല്ലാവര്‍ക്കും മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു ദേശീയ ചട്ടക്കൂട് തയാറാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.