ഇരുനൂറിലധികം മദ്യകുപ്പികളും ഒപ്പം ബിയര്‍ ക്യാനുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

മസ്‌കറ്റ്: മദ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു വിദേശി ഒമാനില്‍ അറസ്റ്റില്‍. തെക്കന്‍ അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്റെ സ്വകാര്യ വാഹനത്തില്‍ വില്‍പ്പനക്കായി മദ്യം കടത്തുന്നതിനിടയിലാണ് വിദേശി പൊലീസിന്റെ പിടിയിലായത്. ഇരുനൂറിലധികം മദ്യകുപ്പികളും ഒപ്പം ബിയര്‍ ക്യാനുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. നിയമനടപടികള്‍ പുരോഗമിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona