നൂറിലധികം പാക്കറ്റ് ലഹരിവസ്തുക്കൾ കൈവശം വെച്ച പ്രവാസി അറസ്റ്റിൽ. പതിവ് പട്രോളിംഗിനിടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

കുവൈത്ത് സിറ്റി: നൂറിലധികം പാക്കറ്റുകളിലായി സംശയാസ്പദമായ ലഹരിവസ്തുക്കൾ കൈവശം വെച്ച ഒരു പ്രവാസി അറസ്റ്റിൽ. ഫർവാനിയ സപ്പോർട്ട് പട്രോളിംഗ് സംഘം ജലീബ് ഏരിയയിൽ നിന്നാണ് പ്രതിയെ പിടി കൂടിയത്. പതിവ് പട്രോളിംഗിനിടെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിലവിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജയിലിലെ പ്രതിക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്ന് അറസ്റ്റിലായയാൾ സമ്മതിച്ചു. ലഹരിവസ്തുക്കൾ ഉപയോക്താക്കൾക്ക് എത്തിച്ചു കൊടുക്കുക മാത്രമായിരുന്നു തന്‍റെ പങ്ക് എന്നും ഇയാൾ കൂട്ടിച്ചേർത്തു. പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.