Asianet News MalayalamAsianet News Malayalam

നൂറ് കിലോ ഹാഷിഷുമായി പ്രവാസി പിടിയില്‍; വില കോടികള്‍

കുവൈത്തില്‍ മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. തന്റെ സഹോദരന്‍ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടതാണെന്ന് ഇയാള്‍ സമ്മതിച്ചു.

Expat caught with 100 kgs of hashish
Author
First Published Aug 31, 2022, 9:29 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ നൂറ് കിലോഗ്രാം ഹാഷിഷ് കടത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ഈജിപ്ത് സ്വദേശിയെയാണ് കുവൈത്ത് ലഹരി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയ ഇയാളെ അധികൃതര്‍ പിടികൂടുകയായിരുന്നു.

കുവൈത്തില്‍ മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. തന്റെ സഹോദരന്‍ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ട് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടതാണെന്ന് ഇയാള്‍ സമ്മതിച്ചു. ഇറാഖില്‍ നിന്നുള്ള ലഹരി കടത്തുകാരനുമായി ബന്ധമുണ്ടെന്നും ഇയാള്‍ ഇറാനില്‍ നിന്ന് ലഹരിമരുന്ന് ഫൈലക ദ്വീപിന് സമീപമുള്ള മിസ്‌കാന്‍ ഐലന്‍ഡിലെ തീരത്തേക്ക് വലിച്ചെറിയുകയാണ് ചെയ്തിരുന്നതെന്നും പ്രതി കുറ്റസമ്മതം നടത്തി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന്  250,000 ദിനാര്‍ വിപണിവിലയുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍; നടപടിയെടുത്ത് അധികൃതര്‍

കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് എത്തിയ പാര്‍സലില്‍ കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെ അത് ഏറ്റു വാങ്ങാനെത്തിയ യുവതി കുവൈത്തില്‍ അറസ്റ്റിലായിരുന്നു. അമേരിക്കയില്‍ നിന്ന് രാജ്യത്ത് എത്തിയ പാര്‍സലിലാണ് മയക്കുമരുന്നുണ്ടെന്ന് എയര്‍ കാര്‍ഗോ കസ്റ്റംസ് കണ്ടെത്തിയത്. കഞ്ചാവ് അടങ്ങിയ 189 സിഗിരറ്റുകള്‍, മരിജുവാന ഓയില്‍ നിറച്ച ഗ്ലാസ് ക്യാപ്‍സൂളുകള്‍ എന്നിവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് ഇത് സ്വീകരിക്കാനെത്തുന്നത് ആരെന്നറിയാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു. ഇവ ഏറ്റുവാങ്ങാനായി എത്തിയ കുവൈത്തി വനിതയെയാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്‍തത്. ഇവരെ പിന്നീട് കുവൈത്ത് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവാസി ഇന്ത്യക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടു; സ്ത്രീകളടക്കം അഞ്ച് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍

 

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയിലേര്‍പ്പെട്ട പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. നാല് പ്രവാസി സത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരിച്ചറിയല്‍ രേഖകളില്ലാതെ രാജ്യത്ത് കഴിഞ്ഞവരാണ് ഇവര്‍. മണിക്കൂറിന് 15-20 കുവൈത്ത് ദിനാര്‍ വാങ്ങിയാണ് ഇവര്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

 

Latest Videos
Follow Us:
Download App:
  • android
  • ios