പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക്  ഇയാളില്‍ സംശയം തോന്നിയതെന്ന് ദുബൈ വിമാനത്താവളം ഒന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ ഖാലിദ് അഹ്‍മദ് പറഞ്ഞു. 

ദുബൈ: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി യുഎഇയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വിദേശിയെ കസ്റ്റംസ് പിടികൂടി. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ആഫ്രിക്കന്‍ പൗരനാണ് അറസ്റ്റിലായതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയില്‍പെട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് ഇയാളില്‍ സംശയം തോന്നിയതെന്ന് ദുബൈ വിമാനത്താവളം ഒന്നാം ടെര്‍മിനലിലെ പാസഞ്ചര്‍ ഓപ്പറേഷന്‍സ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ ഖാലിദ് അഹ്‍മദ് പറഞ്ഞു. ചെക് പോയിന്റില്‍ കൂടി കടന്നുപോകവെ ഇയാളുടെ മുഖത്ത് ആശയക്കുഴപ്പം നിഴലിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. ഒപ്പം വയര്‍ വീര്‍ത്തിരിക്കുന്നത് പോലെ തോന്നുകയും ചെയ്‍തു. ഇതോടെ ഇയാളെ പ്രത്യേക പരിശോധനാ സ്ഥലത്തേക്ക് കൊണ്ടുപോയി. വിശദ പരിശോധനയിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ ഇയാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. 

വയറിന് ചുറ്റും കെട്ടിവെച്ച നിലയിലാണ് ഇവ കൊണ്ടുവന്നത്. തുടര്‍ന്ന് അറസ്റ്റ് ചെയ്‍ത് ദുബൈ പൊലീസിന് കൈമാറുകയായിരുന്നു. 
യുഎഇയിലെ നിയമ പ്രകാരം ദുര്‍മന്ത്രവാദത്തിനും അതുപോലുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധനങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് കുറ്റകരമാണ്. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് കോഓപ്പറേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇത്തരം വസ്‍തുക്കളെല്ലാം നിരോധിത വസ്‍തുക്കളുടെ പട്ടികയിലാണ് ഉള്‍പ്പെടുന്നത്.

Read also: പുനര്‍വിവാഹം ചെയ്യാനൊരുങ്ങിയ മുന്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി; യുവതി അറസ്റ്റില്‍

കുവൈത്തില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു. ഫര്‍വാനിയ, ജലീബ് അല്‍ ശുയൂഖ് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലുള്ള ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് കാരക്കുറിശി സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്. 

വ്യാഴാഴ്ച പകലായിരുന്നു ഗോഡൗണിനിൽ തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് ഉടന്‍ തന്നെയെത്തി തീ കെടുത്തുകയായിരുന്നു. മൃതദേഹം പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അബ്ദുല്ല - സൈനബ ദമ്പതികളുടെ മകനാണ് മരിച്ച നാസര്‍. ഭാര്യ - ഹാലിയത്ത് ബീവി. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.