Asianet News MalayalamAsianet News Malayalam

സാധനങ്ങള്‍ കൊണ്ടുപോകുന്ന ലിഫ്റ്റില്‍ നിന്ന് വീണ് പ്രവാസി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശാഖയില്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ലിഫ്റ്റില്‍ നിന്ന് ഇയാളും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും താഴെ വീഴുകയായിരുന്നുവെന്നാണ് കുവൈത്ത് മാധ്യമമായ അല്‍ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തത്. 

Expat died in Kuwait after falling from a goods elevator inside a cooperative society branch
Author
Kuwait City, First Published Jun 29, 2022, 11:37 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലിഫ്റ്റില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശാഖയില്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ലിഫ്റ്റില്‍ നിന്ന് ഇയാളും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും താഴെ വീഴുകയായിരുന്നുവെന്നാണ് കുവൈത്ത് മാധ്യമമായ അല്‍ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മരിച്ച പ്രവാസി ഈജിപ്‍ഷ്യന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Read also: ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ

സന്ദര്‍ശക വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് 
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം കുവൈത്തില്‍ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുകയും ചെയ്‍തിട്ടുണ്ട്.

ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി.

Read also:  മൂന്നാം നിലയിലെ ജനലിലൂടെ താഴെ വീണ് യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രവാസിക്ക് ഒരു വര്‍ഷം തടവ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമാണ് ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാനുള്ള വിസകള്‍ അനുവദിച്ചിരുന്നത്. ഇതും 500 ദിനാറിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇതും നിര്‍ത്തിവെച്ചിരിക്കുകയാണ്.

സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായാണ് ഇപ്പോഴത്തെ നിയന്ത്രണമെന്ന് അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കുടുംബ, സന്ദര്‍ശക വിസിറ്റ് വിസകള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ചയോടെ ഇതിനുള്ള പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിയന്ത്രണം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞുവെന്നാണ്  അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios