റിയാദ്: കൊവിഡ് ബാധിച്ച് തമിഴ്‌നാട് സ്വദേശി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. എടയാര്‍ സ്വദേശി സുബ്ബരായലു (52) ആണ് റിയാദിലെ ദാര്‍ അല്‍ശിഫ ആശുപത്രിയില്‍ മരിച്ചത്. റിയാദില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അച്ഛന്‍: പരേതനായ കൃഷ്ണമൂര്‍ത്തി.

അമ്മ: പരേതയായ സാവിത്രി. ഭാര്യ: വിജയലക്ഷ്മി (50). മക്കള്‍: ഗാന്ധിമതി, ദിനേശ്. മരണാനന്തര
നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍ എന്നിവര്‍ രംഗത്തുണ്ട്.

കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു