ആംബുലന്‍സ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ പറ‍ഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. അല്‍ മുത്‍ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം. അപകട സമയത്ത് ഇതേ കെട്ടിടത്തില്‍ ജോലി ചെയ്‍തിരുന്ന ഒരു തൊഴിലാളിയാണ് ആംബുലന്‍സ് വിളിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തത്.

അതേസമയം ആംബുലന്‍സ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ പറ‍ഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. മരണപ്പെട്ടയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read also: യുഎഇയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; രണ്ട് മലയാളികള്‍ മരിച്ചു

ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
ദുബൈ: ദുബൈയില്‍ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അല്‍ റാഷിദിയ ബ്രിഡ്ജിന് സമീപമാണ് ദാരുണമായ അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസവുമുണ്ടായി.

രണ്ട് ട്രക്കുകളും നാല് ചെറു വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. ഒരു കാറിലെ ഡ്രൈവര്‍ക്ക് ജീവന്‍ നഷ്ടമായി. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമായതെന്ന് പൊലീസ് അറിയിച്ചു. ഒരു ട്രക്ക് അതിന് തൊട്ട് മുന്നില്‍ പോവുകയായിരുന്ന ബസിലാണ് ആദ്യം ഇടിച്ചത്. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി, സിമന്റും ഇഷ്ടികയും കയറ്റിയിരുന്ന മറ്റൊരു ട്രക്കുമായും മറ്റ് നാല് വാഹനങ്ങളുമായും ഇടിച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായതായി ദുബൈ പൊലീസ് ജനറല്‍ ട്രാഫിക് വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറ‍ഞ്ഞു.