ഈ വര്‍ഷം ജനുവരി 11 നാണ് ദമ്മാമിലെ മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ദമ്മാമിലെ ഫുട്ബോള്‍ കൂട്ടായ്മകള്‍ അദ്ദേഹത്തിന് വിപുലമായ യാത്രയയപ്പ് നല്‍കിയിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ അറിയപ്പെടുന്ന മലയാളി ഫുട്ബോള്‍ സംഘാടകന്‍ നാട്ടില്‍ മരിച്ചു. ദമ്മാമിലെ പ്രവാസി ഫുട്ബോള്‍ സംഘാടന രംഗത്തെ മുന്‍നിര പ്രവര്‍ത്തകനായിരുന്ന വയനാട് സ്വദേശി അഷ്റഫ് തലപ്പുഴ ആണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴി മധ്യേയായിരുന്നു മരണം.

തലപ്പുഴ ഹയാത്തുല്‍ ഇസ്ലാം മഖ്ബറയില്‍ സംസ്‌കരിച്ചു. ബിന്‍സയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ശര്‍ഹാന്‍, ഷംനാദ് എന്നിവര്‍ മക്കളാണ്. ഇബ്രാഹിം, കുഞ്ഞുമുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍ എന്നിവര്‍ സഹോദരന്മാരും ബീവാത്തു, മറിയം, ഖദീജ എന്നിവര്‍ സഹോദരിമാരുമാണ്. ഈ വര്‍ഷം ജനുവരി 11 നാണ് ദമ്മാമിലെ മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസം അവസാനിപ്പിച്ച് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. ദമ്മാമിലെ ഫുട്ബോള്‍ കൂട്ടായ്മകള്‍ അദ്ദേഹത്തിന് വിപുലമായ യാത്രയയപ്പ് നല്‍കിയിരുന്നു. അഷ്റഫ് തലപ്പുഴയുടെ വിയോഗം ഇപ്പോഴും ഉള്‍കൊള്ളാനാവാതെ വിഷമിക്കുകയാണ് കിഴക്കന്‍ പ്രവിശ്യയിലെ ഫുട്ബോള്‍ പ്രേമികളടങ്ങിയ പ്രവാസികള്‍.