Asianet News MalayalamAsianet News Malayalam

സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രവാസിക്ക് കോടതി ശിക്ഷ വിധിച്ചു

സ്കൂള്‍ ബസില്‍ ക്ലീനറായി ജോലി ചെയ്യുന്നയാള്‍ക്കെതിരെ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 

Expat gets five year jail for molesting school girls in Oman
Author
Muscat, First Published Dec 13, 2019, 5:13 PM IST

മസ്കത്ത്: സ്കൂളില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ പ്രവാസിയായ ബസ് ക്ലീനറെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലായിരുന്നു നടപടി. 

അറസ്റ്റിന് ശേഷം പ്രതിയെ പ്രാഥമിക കോടതിയില്‍ ഹാജരാക്കി. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 5,000 ഒമാനി റിയാല്‍ (ഏകദേശം ഒന്‍പത് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും ഇയാള്‍ക്ക് ശിക്ഷ വിധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശിക്ഷ അനുഭവിച്ചശേഷം ഇയാളെ നാടുകടത്തും. അശ്ലീല വീഡിയോ കാണിച്ച ശേഷമായിരുന്നു പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 

സ്കൂള്‍ ബസില്‍ ക്ലീനറായി ജോലി ചെയ്യുന്നയാള്‍ക്കെതിരെ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വന്തം ഫോണിലാണ് ഇയാള്‍ കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചത്. പീഡന വിവരം കുട്ടികള്‍ തന്നെ മാതാപിതാക്കളോട് പറയുകയായിരുന്നു.

വിശദമായ അന്വേഷണം നടത്തിയശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ചു. സ്കൂള്‍ താത്കാലികാടിസ്ഥാനത്തിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇഖാമയുടെ കാലാവധി 2007ല്‍ തന്നെ അവസാനിച്ചിരുന്നു. നിയമവിരുദ്ധമായി ഇയാള്‍ക്ക് ജോലി നല്‍കിയതിന് സ്പോണ്‍സര്‍ക്ക് 500 ഒമാനി റിയാലും പിഴ വിധിച്ചു.

Follow Us:
Download App:
  • android
  • ios