ദൈയക്കും ഹെസ്സ അല്‍ മുബാറകിനും ഇടയിലുള്ള റോഡിലെ ഫാസ്റ്റ് ലേനിലാണ് യുവാവ് നിന്നിരുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി വാഹനമിടിച്ചു മരിച്ചു. ദൈയ ഏരിയയിലായിരുന്നു സംഭവം. ഏഷ്യക്കാരാനായ ഇയാള്‍ തിരക്കേറിയ റോഡിലേക്ക് ബോധപൂര്‍വം ഇറങ്ങി നില്‍ക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ദൈയക്കും ഹെസ്സ അല്‍ മുബാറകിനും ഇടയിലുള്ള റോഡിലെ ഫാസ്റ്റ് ലേനിലാണ് യുവാവ് നിന്നിരുന്നത്. നിരവധി ഡ്രൈവര്‍മാര്‍ ഇയാളെ ഇടിക്കാതെ വാഹനം മാറ്റിയെങ്കിലും ഒരു വാഹനം ഇടിക്കുകയായിരുന്നു. യുവാവ് തല്‍ക്ഷണം തന്നെ മരണപ്പെടുകയും ചെയ്‍തു.