അക്കൗണ്ടിൽ നിന്ന് മൊത്തം 3,000 കുവൈത്തി ദിനാര്‍ ആണ് നഷ്ടപ്പെട്ടത്. ആദ്യം 1000 ദിനാറും പിന്നീട് 2000 ദിനാറുമാണ് നഷ്ടപ്പെട്ടത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് 3,000 ദിനാര്‍. മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നല്‍കിയത്. ഒരു പ്രാദേശിക ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസായി ആൾമാറാട്ടം നടത്തിയ ഒരാളിൽ നിന്ന് കോള്‍ വന്നുവെന്നാണ് പ്രവാസിയുടെ പരാതിയിൽ പറയുന്നത്. ആഭ്യന്തര മന്ത്രാലയ ജീവനക്കാരായി ആൾമാറാട്ടം നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പുതിയ തട്ടിപ്പ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ ഞെട്ടലിലാണ് അധികൃതര്‍.

തന്‍റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനാല്‍ ഇത് സസ്പെൻഡ് ചെയ്യാൻ ഒടിപി ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് മൊത്തം 3,000 കുവൈത്തി ദിനാര്‍ ആണ് നഷ്ടപ്പെട്ടത്. ആദ്യം 1000 ദിനാറും പിന്നീട് 2000 ദിനാറുമാണ് നഷ്ടപ്പെട്ടത്. ഒരു പ്രവാസിയുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും സംഭവത്തെക്കുറിച്ചുള്ള അറിവില്ലെന്നാണ് പ്രതികരിച്ചത്. കൂടുതൽ അന്വേഷണത്തിൽ പണം പോയത് ഒരു ബംഗ്ലാദേശിയിലേക്കാണെന്ന് കണ്ടെത്തി. ഇയാള്‍ രാജ്യം വിട്ടെന്നാണ് വ്യക്തമായിട്ടുള്ളത്.

Read Also - സൗദി അറേബ്യയില്‍ വന്‍ തൊഴിലവസരം; റിക്രൂട്ട്മെൻറ് ഉടന്‍, ആവശ്യമുള്ളത് 8800 ഡ്രൈവർമാരെയും സാങ്കേതിക വിദഗ്ധരെയും

പാർക്ക് ചെയ്ത വാഹനത്തില്‍ പരിശോധന; പിടിച്ചെടുത്തത് 900 കുപ്പി മദ്യം, കുവൈത്തില്‍ ഒരാള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. ഫിന്‍റാസ് പ്രദേശത്ത് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന മദ്യം അനധികൃത വിൽപ്പന നടത്തിയിരുന്നയാളാണ് അറസ്റ്റിലായത്. പബ്ലിക് സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഫഹാഹീൽ കമാൻഡ് എന്നറിയപ്പെടുന്ന അൽ അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 900 കുപ്പി മദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിൽ മറച്ചിരിക്കുന്ന നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനകളില്‍ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടി. പരിശോധനകൾക്കിടെ മൂന്ന് പ്രവാസികൾ നടത്തുന്ന ഒരു പ്രാദേശിക മദ്യ ഫാക്ടറിയും റെയ്ഡ് ചെയ്തു. മദ്യവും മദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തി. തുടർ നിയമ നടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...