34കാരനായ തൊഴിലാളിയാണ് മരിച്ചത്. എമിറേറ്റിലെ അല്‍ സജ്ജ ഏരിയയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
ഷാര്‍ജ: ഷാര്‍ജയില്‍ ബാരല്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പ്രവാസി തൊഴിലാളി മരിച്ചു. നേപ്പാള്‍ സ്വദേശിയാണ് മരിച്ചത്. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചു.
34കാരനായ തൊഴിലാളിയാണ് മരിച്ചത്. എമിറേറ്റിലെ അല്‍ സജ്ജ ഏരിയയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ പട്രോള്‍ ആന്‍ഡ് നാഷണല്‍ ആംബുലന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തക സംഘം തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ദുബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊഴിലാളിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റിരുന്നു. മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്കും മാറ്റി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാകൂ.
യുഎഇയിലുണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിനിടെയായിരുന്നു അന്ത്യം.
ഇതോടെ റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് മരിച്ചത്. റിങ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം ലൈന്‍ മാറുന്നതിനിടെ ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടത്. അഞ്ചുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
'ജനങ്ങളുടെ സന്തോഷത്തിനും ലോകസമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളും': യുഎഇ പ്രസിഡന്‍റ്
യുഎഇയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ച ബൈക്ക് യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ട്വീറ്റ് ചെയ്‍തു.
ഉമ്മുല്‍ ഖുവൈന്‍ മാള്‍ ഇന്റര്‍സെക്ഷനില്‍ വെച്ച് ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ ബൈക്ക് യാത്രക്കാരനെ മറ്റൊരു ദിശയില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരിലൊരാള്‍ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‍തു. അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കാറിനും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
