ചരക്ക് കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. ഷാര്‍ജയിലേക്കുള്ള ഹൈവേ ഇ311ലാണ് ട്രക്കിന് തീപിടിച്ചത്.

ദുബൈ: ദുബൈയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് സംഭവം.

ചരക്ക് കയറ്റിവന്ന ട്രക്കിനാണ് തീപിടിച്ചത്. ഷാര്‍ജയിലേക്കുള്ള ഹൈവേ ഇ311ലാണ് ട്രക്കിന് തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ ദുബൈ സിവില്‍ ഡിഫന്‍സും ദുബൈ പൊലീസ് സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീയണച്ചതിന് പിന്നാലെ റോഡ് ഗതാഗതത്തിനായി സൗകര്യമൊരുക്കി. തീപിടിത്തത്തിന് കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം

യുഎഇയിലുണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ഗുരുതരാവസ്ഥയില്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കുന്നതിനിടെയായിരുന്നു അന്ത്യം.

ഇതോടെ റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് മരിച്ചത്. റിങ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം ഉണ്ടായത്. തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം ലൈന്‍ മാറുന്നതിനിടെ ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 20നും 40നും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടത്. അഞ്ചുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

യുഎഇയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

യുഎഇയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ച ബൈക്ക് യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു

ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ട്വീറ്റ് ചെയ്‍തു.

ഉമ്മുല്‍ ഖുവൈന്‍ മാള്‍ ഇന്റര്‍സെക്ഷനില്‍ വെച്ച് ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ ബൈക്ക് യാത്രക്കാരനെ മറ്റൊരു ദിശയില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരിലൊരാള്‍ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‍തു. അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കാറിനും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.