അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഈ വിഷയത്തില്‍ പരാതിയും ലഭിച്ചുവെന്ന് കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപകടകരമായി ബൈക്ക് ഓടിച്ച പ്രവാസിയെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് വലിയ ട്രോളി ബാഗുകളുമായി തിരക്കേറിയ റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്തതാണ് നടപടിക്ക് കാരണമായത്. ഇങ്ങനെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തൊട്ട് പിന്നിലുണ്ടായിരുന്ന വാഹനത്തിലുള്ളവര്‍ പകര്‍ത്തുകയായിരുന്നു.

അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഈ വിഷയത്തില്‍ പരാതിയും ലഭിച്ചുവെന്ന് കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. റോഡില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. തുടര്‍ന്ന് വാഹനം ഓടിച്ചയാളെ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് ട്രാഫിക് ഡിറ്റെന്‍ഷന്‍ ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു. പ്രവാസി യുവാവിനെ നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കുവൈത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവാസികള്‍ക്കെതിരായ നടപടികളുടെ ഭാഗമായി ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെയും അധികൃതര്‍ നാടുകടത്തുന്നുണ്ട്.

Scroll to load tweet…

Read also: ലഗേജില്‍ ഒളിപ്പിച്ച രാസവസ്‍തു വിമാനത്തില്‍ പൊട്ടിയൊഴുകി; പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ