Asianet News MalayalamAsianet News Malayalam

യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു

കൊല്ലപ്പെട്ടവരുടെ ഫ്ലാറ്റിനുള്ളില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടവരും ഏഷ്യക്കാരായിരുന്നു. ഇവരുടെ വീട്ടിലെത്തിയ പ്രതിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഒടുവില്‍ ദേഷ്യം സഹിക്കാനാവാതെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. 

expat sentenced to death in UAE
Author
Sharjah - United Arab Emirates, First Published Apr 26, 2019, 10:26 AM IST

ഷാര്‍ജ: രണ്ട് പേരെ കുത്തിക്കൊന്ന കേസില്‍ യുഎഇയില്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ചു. സജ ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ വെച്ചാണ് ഏഷ്യക്കാരനായ പ്രതി രണ്ട് പേരെ കുത്തിക്കൊന്നത്. കൊല്ലപ്പെട്ടവര്‍ സഹോദരങ്ങളായിരുന്നു.

കൊല്ലപ്പെട്ടവരുടെ ഫ്ലാറ്റിനുള്ളില്‍ വെച്ചായിരുന്നു കേസിന് ആസ്പദമായ സംഭവം. ഷാര്‍ജ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടവരും ഏഷ്യക്കാരായിരുന്നു. ഇവരുടെ വീട്ടിലെത്തിയ പ്രതിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഒടുവില്‍ ദേഷ്യം സഹിക്കാനാവാതെ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇരുവരും പിന്നീട് മരിച്ചു.

പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ ഇത് നിഷേധിച്ചു. സ്വയം പ്രതിരോധത്തിനായി മാത്രമാണ് താന്‍ കുത്തിയതെന്നായിരുന്നു ഇയാളുടെ വാദം.ഇത് കോടതി അംഗീകരിച്ചില്ല. ബ്ലഡ് മണി വാങ്ങി ശിക്ഷ ഇളവ് നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ പിതാവ് വിസമ്മതിച്ചതോടെയാണ് കോടതി വധശിക്ഷ വിധിച്ചത്.

Follow Us:
Download App:
  • android
  • ios