ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയതായിരുന്നു.

ജിദ്ദ: സൗദി അറേബ്യയിലെ(Saudi Arabia) സാമൂഹിക പ്രവര്‍ത്തകന്‍ (social worker)മുഹമ്മദലി ചേലക്കര(53) നാട്ടില്‍ നിര്യാതനായി. ഹൃദയഘാതമാണ് (heart attack)മരണ കാരണം. കെഎംസിസി ജിദ്ദ അല്‍ ഹംറ ഏരിയാ കമ്മറ്റി പ്രസിഡന്റായിരുന്നു. തൃശൂര്‍ ചേലക്കര ചേലക്കാട് കായാമ്പൂവം ചേരിക്കല്‍ മുഹമ്മദ് എന്ന കുഞ്ഞുമണി ഉസ്താദിന്റെ മകനാണ്. 

മികച്ച സംഘാടകനും ഹജ്ജ് സേവന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയതായിരുന്നു. തൃശൂര്‍ മിഷന്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യ: ജമീല, മക്കള്‍: മുഹമ്മദ് കാസിം, മുഹമ്മദ് ഷാഫി, മൈമൂന, മുഹമ്മദ് ഇഖ്ബാല്‍. മരുമക്കള്‍: ജന്‌സ, ഷിഹാബ്, ഹസീബ. 

ഒരാഴ്‍ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് തൊയക്കാവ് അമ്പലത്ത് വീട്ടില്‍ നിയാസ് (32) ആണ് മരിച്ചത്. വ്യാഴാഴ്‍ച വൈകുന്നേരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ഷഫിയും ആറും മൂന്നും വയസുള്ള മക്കളും നിയാസിനൊപ്പം ഖത്തറിലുണ്ട്. 10 വര്‍ഷമായി പ്രവാസിയായ അദ്ദേഹം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പിതാവ് - അബ്‍ദുല്‍ അസീസ്. മാതാവ് - നൂര്‍ജഹാന്‍. സഹോദരങ്ങള്‍ - നവാസ്, നസീമ.