കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സഗീര്‍ തൃക്കരിപ്പൂര്‍(62) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കാസര്‍കോട് ജില്ലയിലെ പടന്നക്ക് സമീപം തെക്കെക്കാട് സ്വദേശിയാണ്.

കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍(കെകെഎംഎ) ഉള്‍പ്പെടെ നിരവധി പ്രവാസി സംഘടനകളുടെ രക്ഷാധികാരിയായിരുന്നു. വെല്‍ഫെയര്‍ ലീഗ്, കുവൈത്ത് കെഎംസിസി എന്നിവയുടെ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. അല്‍കൂത്ത് ഇന്‍ഡസ്ട്രീസില്‍ എച്ച് ആര്‍ മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസം 24നാണ് ഇദ്ദേഹത്തിന്റെ ഭാര്യ സൗദ കൊവിഡ് ബാധിച്ച് മരിച്ചത്. മക്കള്‍: ഡോ. സുആദ് അബ്ദുല്ല, സമ അബ്ദുല്ല, മരുമക്കള്‍: ഡോ. അഷ്‌റഫ്, അഫ്‌ലാഖ്.