Asianet News MalayalamAsianet News Malayalam

Murder : കൂടെ താമസിക്കുന്ന യുവതിയെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞു കൊന്നു; പ്രവാസി പിടിയില്‍

വഴക്കിനിടെ തനിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയെ താഴേക്ക് എറിയുകയുമായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.

expat thrown female housemate from fifth floor in Bahrain
Author
Manama, First Published Feb 26, 2022, 10:46 PM IST

മനാമ: ബഹ്‌റൈനില്‍ (Bahrain) ഒരുമിച്ച് താമസിക്കുന്ന യുവതിയെ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ (murder) പ്രവാസി (Expat) പിടിയില്‍. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഏഷ്യക്കാരനായ പ്രവാസി, യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിയുകയും യുവതി കൊല്ലപ്പെടുകയുമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

വിദേശ യുവതി അഞ്ചാം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണെന്ന വിവരം സെക്യൂരിറ്റി ഏജന്‍സികള്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ ഈ യുവതി ഒരു ഏഷ്യന്‍ യുവാവിനൊപ്പമാണ് അഞ്ചാം നിലയില്‍ കഴിഞ്ഞിരുന്നതെന്ന് കണ്ടെത്തി. വഴക്കിനിടെ യുവാവ് യുവതിയെ ജനാല വഴി താഴേക്കെറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ പ്രവാസി മലയാളി ബാലിക മരിച്ചു

തുടര്‍ന്ന് ഏഷ്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. വഴക്കിനിടെ തനിക്ക് നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയെ താഴേക്ക് എറിയുകയുമായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി കൃത്യം നടത്തിയതെങ്ങനെയെന്ന് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുത്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതക കുറ്റം പ്രോസിക്യൂട്ടര്‍മാര്‍ ഇയാള്‍ക്കെതിരെ ചുമത്തി. പ്രതിയെ റിമാന്‍ഡ് ചെയ്യാനും ഉത്തരവിട്ടു.  

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ (Murder) സ്വദേശി വനിതയ്‍ക്ക് 15 വര്‍ഷം തടവ്.  കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Cassation Court) ശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ (Housemaid) കൊലപാതകം കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍‌ന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു. 

കേസില്‍ കുവൈത്തി വനിതയ്‍ക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച അപ്പീല്‍ കോടതി വിധി, പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.

ഫിലിപ്പൈന്‍സ് സ്വദേശിയായ ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈത്തി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.

പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു.

വീട്ടുജോലിക്കാരിയുടെ നെഞ്ചിലും തലയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍  മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്ന് പ്രതി ആരോപിച്ചിരുന്നു. ദുര്‍മന്ത്രാവാദത്തിലൂടെ തന്നെയും ഭര്‍ത്താവിനെയും പരസ്‍പരം അകറ്റാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.  

Follow Us:
Download App:
  • android
  • ios