ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം ലംഘിച്ചതിനാണ് അറസ്റ്റ്.
മസ്കറ്റ്: ഒമാനില്‍ പൗരന്മാരുടെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പ്രവാസി വനിത അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസാണ് പ്രവാസി വനിതയെ അറസ്റ്റ് ചെയ്തത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ നിന്ദ്യമായ ഭാഷയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
Read Also - വരുമോ വൻ മാറ്റം, നാലര ദിവസം പ്രവൃത്തി ദിനം? നിലവിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ മാറ്റുവാന്‍ നിര്‍ദ്ദേശം
വിവിധ പ്രദേശങ്ങളില്‍ വ്യാപക പരിശോധന; നിയമലംഘനവും മദ്യ നിര്‍മ്മാണവും, 200 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ പ്രദേശങ്ങളിൽ കര്‍ശന പരിശോധനയുമായി അധികൃതർ. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പേരാണ് പരിശോധനയിൽ പിടിയിലായത്. ജലീബ് അൽ ഷുവൈക്ക്, ഖൈതാൻ, ഫഹാഹീൽ, ഹവല്ലി, സാൽമിയ, ഫർവാനിയ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടത്തിയത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാമ്പയിനിൽ അസാധുവായ വിസയുമായി രാജ്യത്ത് തങ്ങിയ 200 പ്രവാസികളെ പിടികൂടി. പരിശോധനകൾക്കിടെ മൂന്ന് പ്രവാസികൾ നടത്തുന്ന ഒരു പ്രാദേശിക മദ്യ ഫാക്ടറിയും റെയ്ഡ് ചെയ്തു. മദ്യവും മദ്യം നിര്‍മ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ഇവരുടെ കൈവശം കണ്ടെത്തി. തുടർ നിയമ നടപടികൾക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറും.
